മുംബൈയിലെ ബാന്ദ്രയിൽ ഉള്ള അധ്യാഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് രൺവീർ ദീപിക ദമ്പതികൾ. ഒരു ക്വാഡ്ര പ്ലെ ക്സ് അപ്പാർട്ട്മെൻറ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ അയൽക്കാർ ആവട്ടെ ബോളിവുഡിലെ മിന്നും താരങ്ങളായ ഷാരൂഖും സൽമാൻ ഖാനും! മന്നത്ത് എന്ന് പേരിട്ടിരിക്കുന്ന വസതിയിൽ ആണ് ഷാരൂഖ് താമസിക്കുന്നത്. സൽമാൻ ഖാൻ ആവട്ടെ ഗ്യാലക്സി അപ്പാർട്ട്മെന്റിലും.
ഇതിന് തൊട്ടടുത്തായിട്ടാണ് ഇരുവരും പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ആദ്യം പുറത്തുവിട്ടത്. ഏതാണ്ട് 119 കോടി രൂപയോളം വില വരുന്ന അത്യാഡംബര അപ്പാർട്ട്മെൻറ് ആണ് ഇവർ ബുക്ക് ചെയ്തിട്ടുള്ളത് എന്നാണ് സൂചന. രൺവീറിന്റെ മീഡിയ കമ്പനിയുടെ പേരിലാണ് ഈ വസതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന സാഗർ റേഷൻ എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് പതിനൊന്നായിരത്തിലധികം ചതുരശ്ര അടി കാർപെറ്റ് ഏരിയ ഉള്ള വസതി ആണ് ഇത്. ഏതാണ്ട് 1300 ചതുരശ്രേണി എക്സ്ക്ലൂസീവ് ടെറസ്സും ഇതിലുണ്ട്. 19 പാർക്കിങ്സ് സ്ലോട്ടുകൾ ആണ് ഇവിടെ ഉള്ളത്. സ്ഥലം ഇടപാടിനായി രൺവീറും പിതാവും ഏതാണ്ട് 7 കോടി രൂപയിൽ അധികം സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട് എന്നാണ് സൂചന.
രൺവീർ നായകനാകുന്ന പുതിയ ചിത്രം പുറത്തിറങ്ങാൻ ഇരിക്കുകയാണ്. ‘ റോക്കി ഓർ റാണി ക്കി പ്രേം കഹാനി’ എന്നാണ് ഇതിൻറെ പേര്. ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സർക്കസ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.