സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രഞ്ജു പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് രഞ്ജു എത്തിയിരിക്കുന്നത്.
‘കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ അപ്സര ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍, ഈ അമ്മയുടെ പക്കല്‍ നിന്നും രണ്ട് ലോട്ടറി എടുത്തിരുന്നു. രണ്ട് ടിക്കറ്റിനും കൂടി ആയിരം രൂപ അടിച്ചിട്ടുണ്ട് എനിക്ക്. സമ്മാനം ലഭിച്ചാല്‍ അമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു’ എന്ന് രഞ്ജു രഞ്ജിമാര്‍ വീഡിയോയില്‍ പറയുന്നു.
പിന്നാലെ സമ്മാനത്തുകയില്‍ നിന്നും 500 രൂപ രഞ്ജു ആ അമ്മയ്ക്ക് നല്‍കുന്നുമുണ്ട്. ബാക്കിയുള്ള 500 രൂപയ്ക്കും അവരില്‍ നിന്നു തന്നെ വീണ്ടും രഞ്ജു ടിക്കറ്റ് എടുക്കുകയും ചെയ്തു.
‘അമ്മയുടെ കൈകള്‍ ഭാഗ്യമുള്ളതാണ്, എടുത്ത രണ്ടെണ്ണത്തിനും 500 വീതം അടിച്ചു, കണ്ണടച്ചിട്ടു ഇരുട്ടാണെന്നു പറയുന്നവരുടെ ഇടയില്‍ ഇതുപോലെ ജീവിക്കാന്‍ ഓടുന്നവരെ അല്ലെ സഹായിക്കേണ്ടത്, ലവ് യു അമ്മ’, എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് രഞ്ജു രഞ്ജിമാര്‍ കുറിച്ചത്.