Film News

വിദ്യഭ്യാസമുള്ളിടത്ത് കല നില്‍ക്കില്ല, കലയുള്ളിടത്ത് പണം നില്‍ക്കില്ല എന്നൊക്കെയാണ് പറയാര്‍, മമ്മൂക്കയുടെ കാര്യത്തില്‍ എല്ലാ ഭാഗ്യങ്ങളും ലഭിച്ചിട്ടുണ്ട് ; രാമു പഠിക്കല്‍

മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് നടന്‍ മമ്മൂട്ടി. താരം അഭിനയലോകത്തേക്ക് എത്തിയിട്ട് 50 വര്‍ഷം പിന്നിട്ടു. ഇതിനിടെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയി മാറുകയും ചെയ്തു മമ്മൂട്ടി. നായകനായും അച്ഛനായും വില്ലനായും അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചു. സിനിമയെ തന്റെ ജീവിതത്തിന്റെ ഒരു പാതി ആയിട്ട് തന്നെയാണ് മമ്മൂട്ടി കണ്ടത്. കലയോടുള്ള നടന്റെ ഇഷ്ടം തന്നെയാണ് ഈ നിലയില്‍ മമ്മൂട്ടിയെ എത്തിച്ചത്. മമ്മൂട്ടിക്ക് അഭിനയത്തോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അതുപോലെ മമ്മൂട്ടി എന്ന വ്യക്തിയുടെ മഹത്വത്തെക്കുറിച്ചും നിരവധിപേര്‍ പറഞ്ഞിട്ടുണ്ട്.

- Advertisement -

അദ്ദേഹം സിനിമയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയത് പോലെ മറ്റൊരു താരവും മനസ്സിലാക്കിയിട്ടില്ല എന്നുതന്നെ പറയാം. വലിയൊരു നടന്‍ ആവണം എന്നതായിരുന്നു അദ്ദേഹം ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നത്. ഈ എഴുപതാം വയസ്സിലും യുവത്വത്തിന്റെ ചുറുക്കോടെ വെള്ളിത്തിരയില്‍ മുന്നില്‍ തന്നെയാണ് അദ്ദേഹം.

ഇപ്പോള്‍ മമ്മൂട്ടിയെക്കുറിച്ച് നടന്‍ രാമു പഠിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് രാമു. ഇതില്‍ നെഗറ്റീവ് പോസിറ്റീവ് നിറഞ്ഞ കഥാപാത്രങ്ങള്‍ നിരവധിയാണ്. മമ്മൂട്ടി എല്ലാംകൊണ്ടും ഭാഗ്യവാനായ ഒരു വ്യക്തി ആണെന്നാണ് രാമു പറയുന്നത്.

‘വളരെ ചെറിയ രീതിയില്‍ തുടങ്ങിതാണ് മമ്മൂക്ക. അവിടുന്ന് പതുക്കെ വളര്‍ന്ന് തുടങ്ങി. ഇത്രയധികം ഉയരത്തില്‍ എത്തിയിട്ടും മമ്മൂക്കയുട ഗ്രാഫ് താഴ്ന്നിട്ടില്ല. ജീവിതത്തിലും കരിയറിലും ഉയര്‍ന്ന് തന്നെയാണ് പോകുന്നത്. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യല്‍ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും മമ്മൂക്ക എപ്പോഴും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. മമ്മൂക്കയെപ്പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുല്‍ഖറും. ‘ഒന്നുകില്‍ വിദ്യഭ്യാസമുള്ളിടത്ത് കല നില്‍ക്കില്ല. കലയുള്ളിടത്ത് പണം നില്‍ക്കില്ല എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാല്‍ മമ്മൂക്കയുടെ കാര്യത്തില്‍ എല്ലാ ഭാഗ്യങ്ങളും ലഭിച്ചിട്ടുണ്ട് രാമു പറഞ്ഞു.

 

 

 

Anusha

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

7 mins ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

17 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

52 mins ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

2 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

3 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

4 hours ago