മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രമേശ് പിഷാരടി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി കോമഡി പരമ്പരകളിൽ താരം വേഷമിട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകനായി താരം എത്തിയിട്ടും ഉണ്ട്. കപ്പല് മുതലാളി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായകനായി അഭിനയിക്കുന്നത്. പിന്നീട് സഹനടനായും കോമഡി താരമായും സ്വഭാവ കഥാപാത്രമായും താരം ധാരാളം സിനിമകൾ ചെയ്തു.
പഞ്ചവർണ്ണ തത്ത, ഗാനഗന്ധർവൻ എന്നീ രണ്ടു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് രമേശ് പിഷാരടി. സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ് താരം. തൻ്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രസകരമായ ക്യാപ്ഷൻ ആണ് താരം എപ്പോഴും ചിത്രങ്ങൾക്ക് നൽകാറുള്ളത്. കഴിഞ്ഞദിവസം ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതിനൊപ്പം ഒരു സന്തോഷവാർത്തയും താരം അറിയിച്ചു.
നവാഗതനായ നിതിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് താനാണ് എന്ന സന്തോഷവാർത്ത ആയിരുന്നു രമേശ് പിഷാരടി പങ്കുവെച്ചത്. നോ വേ ഔട്ട് എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് രമേശ് പിഷാരടി വീണ്ടുമൊരു ചിത്രത്തിൽ നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ധാരാളം ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. എന്നാൽ പതിവു പോലെ ഒരു വ്യക്തി ചൊറി കമൻ്റുമായി എത്തി.
ആർക്കുള്ള സന്തോഷവാർത്ത ഇതായിരുന്നു ഇയാൾ ചോദിച്ചത്. ഇതിനു രമേശ് പിഷാരടി നൽകിയ ഉത്തരം ഇങ്ങനെയാണ് – എനിക്കും എന്നോടൊപ്പം ഉള്ളവർക്കും, മറ്റുള്ളവർക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവർക്കും. ഇതായിരുന്നു രമേശ് പിഷാരടി നൽകിയ ഉത്തരം. ഇത്രയും മാന്യമായ രീതിയിൽ ഇത്രയും കുറിക്കുകൊള്ളുന്ന മറുപടി നൽകാൻ രമേശ് പിഷാരടിക്ക് മാത്രമേ കഴിയൂ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉളളവർ അഭിപ്രായപ്പെടുന്നത്.