മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് രാകുൽ പ്രീത് സിങ്. കാർത്തി നായകനായ ധീരൻ അധികാരം ഒന്ന് എന്ന ചിത്രത്തിലെ നായിക ആയിരുന്നു ഇവർ. കേരളത്തിലെ തിയേറ്ററുകളിൽ ഏറെ പ്രകമ്പനം കൊള്ളിച്ച ചിത്രമായിരുന്നു ധീരൻ. ഈ ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.
പഞ്ചാബി സ്വദേശിയാണ് സത്യത്തിൽ ഇവർ. എന്നാൽ സിനിമയിൽ തിളങ്ങിയത് മുഴുവൻ തെലുങ്ക് സിനിമയിലൂടെ ആയിരുന്നു. ശിവ കാർത്തികേയൻ നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വരുത്തപ്പെടാത്ത വാലിബർ സംഘം. ഈ സിനിമയുടെ തെലുങ്ക് പതിപ്പ് ആയിരുന്നു കരണ്ട് തീഗ. ഇത് ചിത്രത്തിലെ നായിക ആയിരുന്നു രാകുൽ പ്രീത് സിങ്.
പിന്നീട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യയിലെ തന്നെ മുൻനിര നായികയായി മാറുകയായിരുന്നു ഇവർ. തെന്നിന്ത്യയിലെ ഒരു വിധം സൂപ്പർ താരങ്ങളുടെ കൂടെ എല്ലാം ഇവർ നായികയായി അഭിനയിച്ചു കഴിഞ്ഞു. ബോളിവുഡിൽ ഒരു കൈ നോക്കിയെങ്കിലും അവിടെ ഇവർക്ക് വിജയം കൊയ്യുവാൻ സാധിച്ചില്ല. പിന്നീട് ഇപ്പോൾ വീണ്ടും തെലുങ്ക് സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് താരം.
ഇപ്പോൾ മാലിദ്വീപിൽ ഹോളിഡേ ആഘോഷിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പം ആണ് താരം ഇവിടെ ആഘോഷം നടത്തുന്നത്. താരം തന്നെയാണ് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിടുന്നത്. വളരെ മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. ബിക്കിനി ചിത്രങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം വൈറലായി.