അവതാരികയായി വന്ന് പിന്നീട് നായിക വേഷങ്ങള്‍ വരെ ചെയ്ത നടിയാണ് രജിഷ വിജയന്. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയ രജിഷ മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. ഇന്ന് മലയാള ചിത്രത്തില്‍ തിരക്കുള്ള നടി കൂടിയാണ് രജിഷ.
അതേസമയം 2009ല്‍ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി . അതിനു ശേഷം നിരവധി മലയാള സിനിമകളില്‍ ആസിഫ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളില്‍ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇന്ന് മലയാള ചിത്രത്തില്‍ പ്രതീക്ഷിക്കാത്ത വിജയം നേടാന്‍ ആസിഫിന് കഴിഞ്ഞു എന്ന് തന്നെ പറയാം.
ഇപ്പോഴിതാ ആസിഫ് അലിയുടെ ഒരു മോശം സ്വഭാവത്തെക്കുറിച്ചാണ് രജിഷ പറയുന്നത്. എല്ലാവരും പറയുന്ന മോശം സ്വഭാവം, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്നാണെന്ന് നടി പറഞ്ഞു , രജിഷ വിജയനെ കുറിച്ച് ഉള്ള ഒരു മോശം സ്വഭാവം എന്താണെന്ന് ചോദിച്ചപ്പോള്‍, ഒരുപാടുണ്ട് എന്നായിരുന്നു നടിയുടെ പ്രതികരണം. ഇതില്‍ ഒന്ന് പറയാന്‍ പറഞ്ഞപ്പോള്‍ , ഞാന്‍ ഭയങ്കര ശല്യക്കാരിയാണ്. ചൊറിഞ്ഞു കൊണ്ടിരിയ്ക്കും എന്ന് രജിഷ പറഞ്ഞു.
അതേസമയം രജിഷ വിജയനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ചിത്രം നാളെയാണ് തീയേറ്ററുകളില്‍ എത്തുക. സംവിധായകനായ ജിബു ജേക്കബ് സംവിധാനം ചെയ്യ്ത ചിത്രമാണ് . നേരത്തെയും രജിഷയും ആസിഫും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നിരുന്നു.