Film News

നേരത്തെയും രാജ് കുന്ദ്രയ്‌ക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു, ഇത്തവണത്തെ തെളിവുകള്‍ ശക്തമെന്ന് മുംബൈ പൊലീസ്

തിങ്കളാഴ്ച രാത്രിയാണ് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസില്‍ ഒമ്പത് പേര്‍ കൂടി അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു. അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ മുഖ്യ ആസൂത്രകന്‍ രാജ് കുന്ദ്രയാണെന്നും പോലീസ് കണ്ടെത്തി.

- Advertisement -

രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസില്‍ തെളിവുകള്‍ ശക്തമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രലെ പറയുന്നു. ‘പോണോഗ്രാഫിക് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ രാജ് കുന്ദ്രയെ ജൂലൈ 19ന് ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് മതിയായ തെളിവുകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്,” ഹേമന്ത് നഗ്രലെ വ്യക്തമാക്കി.

അശ്ലീല വീഡിയോകള്‍ ഉണ്ടാക്കി, അത് മൊബൈല്‍ അപ്ലിക്കേഷനുകള്‍ വഴി പങ്കുവെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് മുംബൈ പോലീസ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

അതേസമയം നേരത്തെ നടി പൂനം പാണ്ഡെ രാജ് കുന്ദ്രയ്ക്ക് എതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ മാസം കുന്ദ്ര സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. അന്നും ഗുരുതര ആരോപണങ്ങളാണ് രാജ് കുന്ദ്രയ്ക്ക് എതിരെ പൂനം ഉന്നയിച്ചത്.

 

 

Anusha

Recent Posts

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

4 mins ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

35 mins ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

53 mins ago

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

1 hour ago

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

5 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

7 hours ago