ഈ കഴിഞ്ഞ ദിവസമാണ് പ്രശസ്ത നടൻ റഹ്മാൻറെ മകളുടെ വിവാഹം നടന്നത്. നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ശോഭന, സുഹാസിനി, മോഹൻലാൽ, മേനക സുരേഷ് തുടങ്ങിയ നിരവധി താരങ്ങളാണ് വിവാഹ ചടങ്ങിൽ സന്നിഹിതരായിരുന്നത്. ഭാര്യ സുചിത്രയ്ക്ക് ഒപ്പം ആണ് മോഹൻലാൽ ചടങ്ങിനെത്തിയത്. ഇപ്പോഴിതാ റഹ്മാൻ എഴുതിയിരിക്കുന്ന ചില കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചത് ഇങ്ങനെ.
പ്രിയപ്പെട്ട ലാലേട്ടനു. ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. നമുക്ക് ഒരുപാട് പ്രിയപ്പെട്ടവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച അത്തരം ഒരു ദിവസമായിരുന്നു തനിക്ക്. ഏതൊരു പിതാവിനെപ്പോലെയും മകളുടെ വിവാഹത്തിന് ചില ആകുലതകൾ ഉണ്ടായിരുന്നു. ചടങ്ങുകൾ ഭംഗിയായി തീരുമോ എന്ന് തുടങ്ങി ക്ഷണിച്ചവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്നൊക്കെയുള്ള നിരവധി മാനസികസംഘർഷങ്ങൾ.
കൂടെ നിന്ന് ധൈര്യം പകരാൻ കയ്യിൽ ചേർത്തുപിടിക്കാൻ പ്രിയപ്പെട്ട ഒരാളെ അറിയാതെ തേടുന്ന സമയം. ആ ഒരു സന്ദർഭത്തിലേക്ക് ആണ് ലാലേട്ടൻ വന്നത്. ഒപ്പം സുചിത്രയും. തൻറെ ആഗ്രഹം പോലെ ഡ്രസ്സ് കോഡ് പാലിച്ച്. തങ്ങൾ അവിടെ എത്തും മുമ്പ് അവിടെ എത്തി. എന്ന് മാത്രമല്ല എല്ലാവരും തിരിച്ചുപോകുന്ന സമയം ഒരു വലിയ ഏട്ടനെ പോലെ കൂടെ നിന്നു. തൻറെ മനസ്സിനെ ശാന്തമാക്കി. പ്രിയപ്പെട്ട ലാലേട്ടാ, സുചി, ഒരുപാട് ആഹ്ലാദം പകരുന്നതാണ് നിങ്ങളുടെ സാന്നിധ്യം. അതു വിലമതിക്കാനാവാത്തത് തന്നെയാണ്. ഒരേസമയം കൂട്ടുകാരൻ ആവാനും വലിയേട്ടൻ ആവാനും മറ്റാർക്കാണ് കഴിയുക?
സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോട് നന്ദി പറയേണ്ടതില്ല. പക്ഷേ ഞങ്ങൾക്ക് അത് പറയാതിരിക്കാൻ ആവുന്നില്ല. ഒരായിരം നന്ദി. താരം കുറിച്ചു. ഇതിപ്പോൾ വൈറലാവുകയാണ്.