ഈസ്റ്റർ ദിനത്തിൽ ഗാനം പുറത്തിറക്കി നടനും തൃശ്ശൂരിലെ NDA സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയും.ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നൽകിയത്. യേശുക്രിസ്തുവിന്റെ പീഡാനുഭവവും ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് 5 മിനിറ്റ് ദൈർഘ്യമുള്ള ഗാനം.
ജേക്സ് ബിജോയ് ആണ് ഗാനത്തിന് ഈണം നൽകിയത്.ഈസ്റ്റർ ഗാനം പുറത്തുവന്നതിന്പി ന്നാലെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അരുവിത്തുറ സെ.ജോർജ് പള്ളി, കുറവിലങ്ങാട് മാർത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളിൽ ക്വയറിന്റെ ഭാഗമായി ഗാനം ആലപിച്ചു