കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്നും ഇന്നും പല വിധത്തിലുള്ള ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന് മുന്‍ ഡിജിപി ആര് ശ്രീലേഖ. ലൈംഗികചൂഷണം വരെ ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. മാനസിക പീഡനം സഹിക്കവയ്യാതെ ഒരു തവണ ഐപി എസില്‍ നിന്നും രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു എന്നും ശ്രീലേഖ പറഞ്ഞു.
വനിത ഓഫീസര്‍മാര്‍ പലവിധത്തിലുള്ള പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഒരു ഡിഐജി പോലീസ് ക്ലബ്ബില്‍ വന്നാല്‍ ,ഒരു വനിത എസ്ഐയെ അങ്ങോട്ട് വിളിക്കും. അവര്‍ പേടിച്ച് എന്റെ അടുത്തു വന്നു. അവര്‍ ഇന്നു വരുന്നില്ല എന്ന് ഡിഐജിയെ വിളിച്ചു പറഞ്ഞു. ഡിഐജിക്ക് കാര്യം മനസ്സിലായി. നേരത്തെയും ഈ ഉദ്യോഗസ്ഥയെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീയായതിനാല്‍ തനിക്കും സര്‍വീസിലെ ആദ്യ പത്ത് വര്‍ഷം ദുസ്സഹമായിരുന്നു. മദ്യപിച്ച ശേഷം പോലീസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെ വ്യാജേന ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു.
രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസ് ഓഫിസര്‍മാര്‍ക്കു ഡിജിപി ഉള്‍പ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാം. ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫിസറുടെ അനുസരണയെക്കുറിച്ചു പറയുന്നതു കേട്ടു ഞെട്ടി. ‘ഇയാള്‍ അഴിമതിക്കാരനാണ് എന്ന് എനിക്കറിയാം. എന്നാലും നല്ല അനുസരണയുള്ള ആളാണ്. പറയുന്നതെന്തും ചെയ്തുകൊള്ളും. അഴിമതി ഞാനങ്ങു കണ്ണടയ്ക്കും’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത് ശ്രീലേഖ പറഞ്ഞു.