ഓഗസ്റ്റിൽ പുഷ്പാ ചിത്രം രണ്ടാം ഭാഗം ഷൂട്ട് തുടങ്ങുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. ആദ്യഭാഗം പുഷ്പ ദി റൈസ് നിന്നും വിജയമാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് ആദ്യഭാഗം പുറത്തിറങ്ങിയത്. ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രം ആണ് അവതരിപ്പിക്കുന്നത്. അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയത്.
പുഷ്പവതി റൂൾ എന്നാണ് ആണ് സിനിമയുടെ രണ്ടാം ഭാഗത്തിന് പേര്. ഇതിൻറെ തിരക്കഥാ ജോലികൾ പുരോഗമിക്കുകയാണ് ഇപ്പോൾ. സിനിമയുടെ ചിത്രീകരണം തുടങ്ങി രണ്ടു മാസത്തിനുള്ളിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് നിർമാതാക്കൾ വിശ്വസിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാംഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നത്.
അല്ലു അർജുൻ നായകനായി എത്തിയ ഒടുവിലത്തെ ചിത്രമാണ് പുഷ്പ എന്ന പ്രത്യേകതയും ഉണ്ട്. തെലുങ്കിലെ പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ഇത് സംവിധാനം ചെയ്തത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിൽ ആദ്യ ഭാഗം ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. മികച്ച പ്രതികരണം നേടി ഇന്ത്യയിലെമ്പാടും ചിത്രം കളക്ഷൻ വാരിക്കൂട്ടി. മാത്രമല്ല, മലയാളികളുടെ അഭിമാനം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധനേടി. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക.
അല്ലുഅർജുനു താരപദവി ലഭിക്കാൻ കാരണമായ സംവിധായകനാണ് സുകുമാർ എന്ന് പറയാം. ആര്യ എന്നെ ബ്ലോക്ക് ബസ്റ്റർ ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ഇതിൻറെ രണ്ടാംഭാഗവും സുകുമാർ തന്നെയാണ് സംവിധാനം ചെയ്തത്. മുൻപ് സിനിമയുടെ ഒരു വീഡിയോ ആണ് ശ്രദ്ധനേടിയിരുന്നു. സിനിമയിൽ എങ്ങനെ വിഎഫ്എക്സ് ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇത്.