കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പോസ്റ്ററിൽ ചെളി ചവിട്ടിത്തേച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. വടകര കുറുന്തോടിയിലായിരുന്നു പ്രതിഷേധം.
ഇലക്ട്രിക് പോസ്റ്റിൽ സുധാകരന്റെ ഫ്ളക്സ് തൂക്കിയിട്ട ശേഷം ‘മുഖത്ത്’ കാലു കൊണ്ട് ചളി ചവിട്ടിത്തേക്കുകയായിരുന്നു. രക്തസാക്ഷിത്വത്തെ അപമാനിച്ച ഗുണ്ടാ നേതാവ് കെ സുധാകരന് കേരളത്തിന്റെ ജനമനസ്സുകളിൽ സ്ഥാനമില്ല, ചവിട്ടിയിട്ടു പോകുക എന്ന് ഫ്ളക്സിൽ എഴുതിയിരുന്നു.
ധീരജ് വധക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്ന് സുധാകരൻ അറിയിച്ചിരുന്നു. ധീരജിനെ കൊന്നത് നിഖിലാണ് എന്ന് കോണ്‍ഗ്രസിനും കെഎസ്യുവിനും ബോധ്യപ്പെട്ടിട്ടില്ല എന്നും അത് കണ്ട ആരുമില്ലെന്നും സുധാകരൻ അവകാശപ്പെട്ടിരുന്നു.