മലയാള സിനിമയിലെ ഇതിഹാസ നായകനാണ് മമ്മൂട്ടി. അഭിനയത്തിനു സൗന്ദര്യത്തിനും ഒരേ പോലെ പ്രാധാന്യം അദ്ദേഹം നൽകാറുണ്ട്.മെഗാസ്റ്റാര്‍ പട്ടം കൂടി പേരിനൊപ്പമുള്ള താരത്തിന്റെ ഗ്ലാമറിനെ കുറിച്ചാണ് എന്നും ചര്‍ച്ച ചെയ്യാറുള്ളത്. പ്രായം കൂടുന്നതിന് അനുസരിച്ച് ഗ്ലാമറ് കൂടുന്ന അസുഖം മമ്മൂട്ടിയ്ക്കുണ്ടെന്ന് പലരും തമാശരൂപേണ പറയാറുണ്ട്. ഇന്നും അത്രയും തലയെടുപ്പോടെ നില്ക്കുന്ന മമ്മൂട്ടി ചെറുപ്പക്കാരന്റെ വേഷത്തിലടക്കമെത്തി കൈയടി വാങ്ങിക്കാറുണ്ട്.
ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് പിന്നില്‍ കൃത്യവും ചിട്ടയോടെയുമുള്ള ഭക്ഷണരീതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തും വാരി വലിച്ച് തിന്നുന്ന പ്രകൃതമല്ലെങ്കിലും ചില ഇഷ്ടങ്ങള്‍ മെഗാസ്റ്റാറിനുണ്ടെന്ന് പറയുകയാണ് ഫിലിം പ്രൊഡക്ഷന്‍ കണ്ട്രോള് മാനേജര്‍ മണര്‍ക്കാട് രാമചന്ദ്രന്. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹം മെഗാസ്റ്റാറിനെ കുറിച്ച് സംസാരിച്ചത്.
‘മമ്മൂട്ടി അഹങ്കാരിയാണെന്നൊക്കെ പറയുന്നവരില്ലേ. ഒരു അഹങ്കാരവുമില്ല. നല്ല നടനാണ് മമ്മൂട്ടി. ഒരാളെ ഒരിക്കല്‍ കണ്ടിട്ടുണ്ടെങ്കില്‍ തിരിച്ചറിയും. സിംപിളാണ് ആള്. നത്തോലി, തേയിലവെള്ളം, ഇതൊക്കെ ഉപയോഗിക്കുന്ന ആളാണ്. വലിയ ഹൈടെക്ക് ആഹാരങ്ങളൊന്നും വേണ്ട. ഇവിടെ തിരുവനന്തപുരത്ത് വരുമ്ബോള്‍ നത്തോലി വേണമെന്നൊക്കെ എന്നെ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.
ചെറിയ മീനുകളാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ളത്. രാത്രി പലപ്പോഴും കഞ്ഞിയും നത്തോലിയുമൊക്കെയാണ് കഴിക്കുന്നത്. ഇതാണ് പ്രധാന ഭക്ഷണം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോഗ്യവും ഇതുപോലെ ഇരിക്കുന്നതെന്നാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് പറയുന്നത്. നേരത്തെയും മെഗാസ്റ്റാറിന്റെ ഭക്ഷണരീതികളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്.