Film News

ഇത്തവണയും പതിവ് തെറ്റിച്ചില്ല! വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻറെ വിശേഷം കേട്ടോ? ഇതെങ്ങനെ സാധിക്കുന്നു എന്ന് മലയാളികൾ.

മലയാളത്തിലെ അറിയപ്പെടുന്ന നിർമാതാവാണ് വിജയ് ബാബു. ഇപ്പോഴിതാ ഇദ്ദേഹം നിർമ്മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഫ്രൈഡേ ഫിലിംസ് ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പയ്യന്നൂരിൽ ആണ് ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ഫ്രൈഡേ ഫിലിംസ് ബാനറിൽ ഇദ്ദേഹം നിർമ്മിച്ച 18 ചിത്രങ്ങളിൽ 14 എണ്ണത്തിന്റെയും സംവിധായകർ പുതുമുഖങ്ങൾ ആയിരുന്നു. ഇപ്പോൾ 19 ആമത്തെ ചിത്രം ചെയ്യുമ്പോഴും വിജയ് ബാബു ആ പതിവ് തെറ്റിക്കുന്നില്ല.

- Advertisement -

ഇദ്ദേഹം നിർമ്മിക്കുന്ന പത്തൊൻപതാമത്തെ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ ആണ് സംവിധാനം ചെയ്യുന്നത്. ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധ നേടിയ നടൻ കൂടിയാണ് ഇദ്ദേഹം. ആവറേജ് അമ്പിളി എന്ന വെബ് സീരീസ് ആദിത്യൻ തന്നെ തിരക്കഥ രചിച്ച സംവിധാനം ചെയ്തതാണ്. ഈ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു കോമഡി ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് സൂചന. ഉത്തരം മലബാർ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് നിരഞ്ജന അനൂപ് ആണ്. തൻവീർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇതുവരെയും ചിത്രത്തിനു പേരിട്ടിട്ടില്ല. ഏതാണ്ട് 25 ഓളം പുതുമുഖങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും, ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നാട്ടുമ്പുറത്തുള്ള കുറച്ച് വ്യക്തികളുടെ കഥയാണ് ചിത്രം പറയുന്നത്.

Vijay Babu.
Abin Sunny

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

11 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

11 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

12 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

13 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

13 hours ago