Film News

‘ ദിലീപ് കാരണം ഒന്നേ മുക്കാൽ കോടിയിൽ തീരേണ്ട പടത്തിന് രണ്ടുകോടി ചിലവായി. തന്നെപ്പോലുള്ള നിരവധി നിർമ്മാതാക്കളുടെ പതനത്തിന് കാരണം ഇതുപോലെയുള്ള ആളുകൾ.’ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചർ. മലയാള സിനിമ പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമാണ് ഇത്. എസ് സി പിള്ള എന്ന നിർമ്മാതാവാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടൻ ദിലീപിൽ നിന്നും ഉണ്ടായ മാനസിക സംഘർഷങ്ങളെ കുറിച്ചും സാമ്പത്തിക നഷ്ടങ്ങളെ പറ്റിയും തുറന്നു പറയുകയാണ് ഇദ്ദേഹം.

- Advertisement -

ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. പൃഥ്വിരാജ് ചെയ്യേണ്ട കഥാപാത്രമായിരുന്നു ദിലീപ് ചെയ്തത് എന്ന് ഇദ്ദേഹം പറയുന്നു. ശ്രീനിവാസൻ പറഞ്ഞത് അനുസരിച്ചാണ് പൃഥ്വിരാജിനെ ബന്ധപ്പെടുന്നത്. അദ്ദേഹം ചിത്രം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ മറ്റു ചില ചിത്രങ്ങൾ വന്നപ്പോൾ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. അങ്ങനെയാണ് അതിലേക്ക് ദിലീപ് എത്തുന്നത്.

വളരെ നല്ലൊരു തുകയാണ് ആറ് ദിവസത്തെ ഷൂട്ടിന് മാത്രം അദ്ദേഹം ഈടാക്കിയത്. ഒന്നേമുക്കാൽ കോടി രൂപയ്ക്ക് തീരേണ്ട പടം രണ്ടുകോടി ആകാൻ കാരണക്കാരനായത് അദ്ദേഹമാണ്. ക്ലൈമാക്സ് സീനിനുവേണ്ടി എറണാകുളത്ത് സെറ്റിട്ടത് കണ്ടിട്ടും അദ്ദേഹം മൂന്നാറിലേക്ക് പോയി. മുഴുവൻ യൂണിറ്റുമായി പിന്നീട് മൂന്നാറിൽ ചെന്ന് അവിടെയാണ് പാസഞ്ചർ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്.

മുടക്കുമുതൽ അല്ലാതെ തനിക്ക് ആ സിനിമ കൊണ്ട് ലാഭം ഒന്നും കിട്ടിയില്ല എന്ന് നിർമ്മാതാവ് പറയുന്നു. സിനിമയുടെ ദുബായ് റിലീസിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പ്രൊഡക്ഷൻ കൺട്രോളർ വഴി ആ വിവരം അറിഞ്ഞപ്പോൾ തൻറെ കയ്യിൽ നിന്നും പ്രമോഷൻ അദ്ദേഹം കയ്യടക്കി. അദ്ദേഹം സഹകരിച്ചിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയ്ക്ക് എന്തെങ്കിലും ലാഭം നിർമാതാവായ തനിക്ക് ലഭിച്ചേനെ എന്നും എസ് സി പി പിള്ള പറയുന്നു. തന്നെപ്പോലുള്ള നിരവധി നിർമ്മാതാക്കളുടെ പഠനത്തിന് കാരണം ഇതുപോലെയുള്ള ആളുകളാണ് എന്നും അദ്ദേഹം പറയുന്നു.

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

9 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago