Film News

‘ ആ വാചകത്തെ, പദവിയെ ഇന്നോളം അന്വർത്ഥമാക്കിയ നേതാവ്. കഠിനാധ്വാനിയായ ചെറുപ്പക്കാരന്റെ പക്വതയുള്ള മറുപടി.’ മന്ത്രി റിയാസിന് അഭിനന്ദനവുമായി നിർമാതാവ് സന്തോഷ് ടി കുരുവിള.

‘ ന്നാ താൻ കേസ് കൊട് ‘എന്ന സിനിമാ വിവാദത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രതികരണത്തെ അഭിനന്ദിക്കുകയാണ് പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിള. വളരെ മനോഹരമായ പക്വതയുള്ള മറുപടിയാണ് മുഖ്യമന്ത്രിയാസ് നടത്തിയത് എന്ന് ഇദ്ദേഹം പറയുന്നു. അദ്ദേഹത്തിൻറെ പ്രതികരണത്തിലൂടെ.

- Advertisement -

ഒരു വരി പോലും എടുത്ത് മാറ്റാനോ വിയോജിക്കാനോ ഇല്ലാത്ത വിധം വളരെ മനോഹരമായ മറുപടിയാണ് മുഹമ്മദ് റിയാസ് ഇന്ന് നല്‍കിയത്. അതിങ്ങനെയാണ്. ”കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല… അതൊരു സിനിമയാണ്.. അതിനെ അങ്ങനെ തന്നെയെടുക്കുക. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സിനിമ പോലുള്ള കലാ രൂപങ്ങള്‍ക്കോ നമ്മളെ വിമര്‍ശിക്കാം.. നമ്മളെയെന്നല്ല.. ആരെയും വിമര്‍ശിക്കാം..ക്രിയാത്മകമായ വിമര്‍ശനങ്ങളേയും നിര്‍ദേശങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു..സുതാര്യമായ രീതിയില്‍ പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്..വിമര്‍ശനങ്ങളെ വ്യക്തിപരമായി ഞാന്‍ സ്വാഗതം ചെയ്യുന്നു.

Web

കേരളം ഉണ്ടായത് മുതല്‍ തന്നെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകത, വര്‍ഷ പകുതിയോളം നീണ്ടു നില്‍ക്കുന്ന മഴ എന്നിവയൊക്കെ കൊണ്ട് തന്നെ റോഡുകള്‍ തകരാറിലാകുന്നുണ്ട്.. സംസ്ഥാന പാതകള്‍ മാത്രമല്ല. ദേശീയ പാതയുടെ അവസ്ഥയും ഇത് തന്നെ. കഴിയാവുന്നത് പോലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.. ഒരുപാട് മാറ്റവും ഒരുപാട് നല്ല റോഡുകളും നിര്‍മിക്കാനായിട്ടുണ്ട്. പരാതികളും വിമര്‍ശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് മുന്നേറാന്‍ നമുക്ക് കഴിയും.”സ്വന്തം കുടുംബത്തിനു നേരെ പോലും അതിരു കടന്ന,, കണക്കില്ലാത്ത ആക്രോശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി.. ഇത് വളരെ മനോഹരമാണ്.

വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ അസഹിഷ്ണുത ഇല്ലാത്ത സംവിധാനമാകണം കമ്യൂണിസം. റിയാസ് ആ ആ വാചകത്തെ, ആ പദവിയെ ഇന്നോളം അന്വര്‍ഥമാക്കിയ നേതാവാണ്. അദ്ദേഹത്തിന്റെ ഈയൊരൊറ്റ മറുപടി മതി പരസ്യവും അതിന്മേലുള്ള വാദ പ്രതിവാദങ്ങളുണ്ടാക്കിയ വിദ്വേഷവും മാഞ്ഞു പോകാന്‍. ഇരുമ്പ് മറകള്‍ കൊണ്ടല്ല..കൊണ്ടും കൊടുത്തും ചര്‍ച്ച ചെയ്തും കേട്ടും,, നാടകം,സിനിമ ഉള്‍പ്പെടെയുള്ള കലാ രൂപങ്ങളെ ഉപയോഗിച്ചുമാണ് നമ്മളീ സംവിധാനം ഇവിടെ വരെയെത്തിച്ചത്..ശരിയായ അടിസ്ഥാനം നമ്മളിവിടെ കെട്ടി തീര്‍ത്തിട്ടുണ്ട്.. അത് വിമര്‍ശനങ്ങളില്‍ ഒലിച്ചു പോകുന്നതല്ല.. ഒരായിരം ബിഗ് സല്യൂട്ട് മുഹമ്മദ് റിയാസ്.

Web

 

Abin Sunny

Recent Posts

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

35 mins ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

1 hour ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

2 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

14 hours ago