Film News

‘ ഡേറ്റ് ഉണ്ടെങ്കിലും തരില്ല എന്ന് പറഞ്ഞു തന്നെ ഇറക്കി വിട്ടു. ഒരുപാട് അങ്ങ് അഹങ്കരിക്കരുത്.’ ദിലീപിനെതിരെ പ്രശസ്ത നിർമ്മാതാവ്.

ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. ഒരു ഹിറ്റ് ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഈ സിനിമയുടെ വിജയത്തിന് പിന്നാലെ ഉണ്ടായ ചില സംഭവങ്ങൾ വിവരിക്കുകയാണ് നിർമാതാവ് ചന്ദ്രകുമാർ. ഡേറ്റ് ചോദിച്ചു ചെന്നപ്പോൾ വിഷമകരമായ അനുഭവം ഉണ്ടായി എന്ന് ഇദ്ദേഹം പറയുന്നു. ഒരു അഭിമുഖത്തിനിടയിലാണ് ഇദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.

- Advertisement -

താൻ അസിസ്റ്റൻറ് ഡയറക്ടറായി സിനിമയിൽ ഉണ്ടായിരുന്നപ്പോൾ മുതൽ ദിലീപിനെ അറിയാം. ഡോൺ എന്ന സിനിമ പ്രദർശനത്തിന് എത്തിയതിന് പിന്നാലെ താൻ ഡേറ്റ് ചോദിച്ചു ചെന്നു. ഡേറ്റ് തന്നില്ല എന്നു മാത്രമല്ല വളരെ മോശമായി തന്നോട് പെരുമാറി. ബാബു ജനാർദ്ദനൻ എന്ന തിരക്കഥാകൃത്ത് പറഞ്ഞിട്ടാണ് താൻ ദിലീപിനെ കാണാൻ ചെന്നത്.

വളരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള അനുഭവമാണ് ഉണ്ടായത്. ഡേറ്റ് ഇല്ലെന്നു മാത്രമല്ല ഉണ്ടെങ്കിലും തരാൻ പറ്റില്ല എന്ന് തന്നോട് ദിലീപ് പറഞ്ഞു. വളരെയധികം തന്നെ വിഷമിപ്പിച്ചു ആ സംഭവം. അദ്ദേഹത്തിൻറെ വീടിനു മുൻപിലുള്ള അമ്പലത്തിലേക്ക് നോക്കി ഇത്രയ്ക്ക് അഹങ്കാരം ആയല്ലോ അദ്ദേഹത്തിന് എന്ന് കണ്ണ് നിറഞ്ഞു താൻ പ്രാർത്ഥിച്ചു.

അതിനുശേഷം ആണ് അദ്ദേഹത്തിൻറെ കഷ്ടകാലങ്ങൾ വന്നു തുടങ്ങിയത്. ഒരുപാട് അഹങ്കരിക്കുന്നത് നല്ലതല്ല. സിനിമയിൽ എത്തുന്നത് ഒരു കഴിവാണ്. ഡേറ്റ് ഇല്ലെങ്കിൽ അത് പറഞ്ഞാൽ മതി അപമാനിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

6 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

7 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

7 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

8 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

8 hours ago