മലയാളിയുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. കുരുതി എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ആമസോണിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ്.
കഴിഞ്ഞദിവസം മോഹൻലാലിനെയും പ്രിയദർശനെയും ഒരുമിച്ച് കണ്ടിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് ഈ വിശേഷം ട്വിറ്റർ വഴി പങ്കുവെച്ചത്. മനോഹരമായ ഒരു കുറിപ്പും താരം ഇതിനൊപ്പം ചേർത്തു. “ഈ രാത്രി ഒരുപാട് സിനിമ കഥകളും അനുഭവങ്ങളും നിറഞ്ഞ ഒരു ജീവിത കാലം തന്നെയായിരുന്നു സമ്മാനിച്ചത്” – പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചു. ഇതിഹാസങ്ങൾ എന്നാണ് പൃഥ്വിരാജ് ഇവരെ രണ്ടുപേരെയും വിശേഷിപ്പിച്ചത്.
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു പുതിയ സിനിമ കൂടി വരാൻ ഇരിക്കുകയാണ് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഒരു സ്പോർട്സ് ഡ്രാമ ആയിരിക്കും ചിത്രം എന്നാണ് അറിയാൻ സാധിക്കുന്നത്. മോഹൻലാൽ ഒരു ബോക്സിംഗ് താരം ആയിട്ടായിരിക്കും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു യുവാവിൻ്റെ വേഷവും മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേക ടെക്നോളജിയുടെ സഹായത്തോടെ ആയിരിക്കും മോഹൻലാലിനെ യുവാവ് ആക്കി മാറ്റുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും ഈ ടെക്നോളജി ഉപയോഗിക്കുന്നത്. എപ്പോഴും സിനിമകളിൽ അപ്ഡേഷൻ നടത്തുന്ന സംവിധായകൻ ആണ് പ്രിയദർശൻ. അതുകൊണ്ടുതന്നെ ആരാധകർക്കും സാധാരണ സിനിമ പ്രേക്ഷകർക്കും ഈ സിനിമയിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്.
ഒരു ഫാമിലി കോമഡി ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം മീന ആണ് നായികയായെത്തുന്നത്. പൃഥ്വിരാജ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് ഡാർക്ക് ത്രില്ലറുകൾ ആണ് മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്നത് എന്നും അതിൽ നിന്നും പ്രേക്ഷകർക്ക് ഒരു മോചനം വേണം എന്ന് തോന്നിയതുകൊണ്ട് ആണ് ഇത്തരത്തിൽ ഒരു സിനിമയുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തിരുന്നു.