ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ കെജിഎഫ് ചാപ്റ്റര്‍ 2 സ്റ്റൈല്‍ ഡയലോഗുമായി നടന് പൃഥ്വിരാജ്. ഷൂട്ടിംഗ് നടക്കുന്ന സഹാറ മരുഭൂമിയില്‍ നിന്നുള്ള ഒരു വിഡിയോയും പൃഥ്വിരാജ് പങ്കുവച്ചു.
‘നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്. ഐ ഡോണ്ട് ലൈക്ക് നൈറ്റ് ഷൂട്ട്. ഐ അവോയ്ഡ്. ബട്ട് മിസ്റ്റര്‍ ബ്ലെസി ലൈക്ക്സ് നൈറ്റ് ഷൂട്ട്. സോ ഐ കാന്ട് അവോയ്ഡ്’- എന്നാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് പൃഥ്വിരാജിന്റെ ‘സിംപിള്‍’ ഇംഗ്ലീഷ് പരാമര്‍ശിച്ചും താരത്തിന്റെ ആത്മാര്‍ത്ഥതയെയും സമര്‍പ്പണത്തെയും പ്രശംസിച്ചും രംഗത്തുവന്നത്.
സഹാറ മരുഭൂമിയിലെ കൊടും തണുപ്പിലാണ് ‘ആടുജീവിതം’ ചിത്രീകരിക്കുന്നത്. രാത്രികളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്കു പോയത്. അടുത്ത നാല്‍പ്പത് ദിവസത്തോളം സഹാറ മരുഭൂമിയില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം നടക്കും. അതിനു ശേഷം 35 ദിവസത്തോളം ജോര്‍ദാനിലെ വാദി റാമ്മിലും ചിത്രീകരണം നടക്കും. ജൂണിലാകും ‘ആടുജീവിതം’ പൂര്‍ത്തിയാക്കി പൃഥ്വിരാജ് കേരളത്തിലേക്ക് മടങ്ങി വരിക.
View this post on Instagram