സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി താരങ്ങളാണ് സഹായവുമായി എത്തിയിരിക്കുന്നത്. അല്ലു അർജുൻ കേരളത്തിനും ധന സഹായം നൽകിയിരിക്കുകയാണ്, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം 21 ദിവസത്തേക്ക് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ദുരിതത്തിലായിരിക്കുന്നത് ദിവസവേതനക്കാരാണ്. 50 കുടുംബങ്ങളുടെ ചിലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം പ്രണീത സുഭാഷ്. കൂടാതെ ദിവസവേതനക്കാര്‍ക്കായി ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
“ദിവസവേതന തൊഴിലാളികള്‍, മുനിസിപ്പാലിറ്റി തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ഓട്ടോറിക്ഷക്കാര്‍ എന്നിവവര്‍ക്ക് വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്. സര്‍ക്കാറിനൊപ്പം നമ്മളും അവരെ സഹായിക്കാന്‍ ഒത്തുചേരണം.2000 രൂപയാണ് ഈ പ്രതിസന്ധിയില്‍ ഓരോ കുടുംബത്തിനും നഷ്ടമാകുന്നത്. പ്രണിത ഫൗണ്ടേഷന്റെ ഭാഗമായി ഞാന്‍ അമ്ബത് കുടുംബങ്ങളെ ഞാന്‍ സഹായിക്കും. പ്രണിത ഫൗണ്ടേഷന് ദ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് എന്ന പേരില്‍ സഹായിക്കാനൊരുങ്ങുന്നു. അഞ്ഞൂറോളം കുടുംബങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, ഇതിനായി ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. ദയവായി മുന്നോട്ടു വന്ന് സംഭാവന നല്‍കുക. നിങ്ങള്‍ ഒരു കുടുംബത്തെ പിന്തുണച്ചാലും, അത് വലിയ കാര്യമാണ്.” എന്ന് പ്രണീത വീഡിയോയില്‍ പറഞ്ഞു.
രജനികാന്ത്, വിജയ് സേതുപതി, സൂര്യ, കാര്‍ത്തി, പവന് കല്യാണ്‍, രാംചരണ്‍, നിതിന്‍, പ്രകാശ് രാജ്, മോഹന്‍ലാല്‍, ഹൃത്വിക് റോഷന് എന്നിങ്ങനെ ഒരുപാട് താരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം പ്രഖ്യാപിച്ചിരുന്നു.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…