മലയാള സിനിമയിലെ യുവ നായികമാരിൽ ഏറെ ആരാധകരുള്ള നടിയാണ് പ്രയാഗ മാർട്ടിൻ. സിനിമയിൽ എത്തി ചുരുക്ക കാലം കൊണ്ട് തന്നെ സിനിമ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ പ്രയാഗക്ക് കഴിഞ്ഞു.
ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
മലയാളം കൂടാതെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ തിരക്കിന് ഇടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രയാഗ.
കഴിഞ്ഞ ദിവസം താരം പങ്കുവച്ച മേക്കഓവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മേക്കോവറിന് പിന്നിലെ രസകരമായി സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടയിൽ ആയിരുന്നു പ്രയാഗയുടെ വെളിപ്പെടുത്തൽ.
മേക്കോവർ എന്ന നിലയിൽ ചെയ്തതല്ല ഇതെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും പ്രയാഗം പറഞ്ഞു.
‘‘സത്യം പറഞ്ഞാൽ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവർ. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാർത്ഥത്തിൽ ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ.അബദ്ധത്തിൽ ഇങ്ങനെ ആയിപ്പോയതാ. അല്ലാതെ മനഃപൂർവം ലുക്ക് മാറ്റിയത് അല്ല.
പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാൻ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ’’, എന്നാണ് പ്രയാഗ പറഞ്ഞത്.
എന്നാലും ഇത് എന്ത് അബദ്ധം ആണ് പറ്റിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ആളെ മനസിലാക്കാൻ പറ്റാത്ത പോലെ ഒരു അബദ്ധം എങ്ങനെ പറ്റി എന്നും ആരാധകർ ചോദിക്കുന്നു.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…