Film News

നമ്മളെ അറിയുന്ന നമ്മള്‍ക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാര്‍ത്ത ഒക്കെ വരുമ്പോള്‍ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ് ; നൂറിനെ കുറിച്ച് പ്രവീണ്‍ രാജ്

കഴിഞ്ഞദിവസമായിരുന്നു നടി നൂറിന്‍ ഷെരീഫിനെതിരെ നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നത്. സാന്റാക്രൂസ് സിനിമയുമായി നടി സഹകരിക്കുന്നില്ലെന്നും, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടികളില്‍ ഒന്നും നൂറിന്‍ പങ്കെടുത്തില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞത്. ഇപ്പോഴിതാ ഇതിന് പിന്നാലെ നൂറിനെതിരെ വന്ന വാര്‍ത്തകള്‍ക്ക് എതിരെ യുവ സംവിധായകന്‍ പ്രവീണ്‍ രാജ് പൂക്കാട് രംഗത്ത് എത്തിയിരിക്കുകയാണ് .

- Advertisement -

”പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി. നൂറിന്‍ ഷെരിഫ് എന്ന എന്റെ നായികയെ കുറിച്ചാണ് രാവിലെ മുതല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്. സത്യത്തില്‍ ആ പ്രചരണത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ആ വാര്‍ത്ത പ്രസിദ്ധീകരിച്ച പേജുകള്‍ക്കടിയില്‍ പലരും കമന്റ് ആയി ഇടുന്നും ഉണ്ട്. സിനിമ നന്നായാല്‍ ആളുകള്‍ വരും എന്ന് ആണ് ഇത്രയും കാലമായിട്ടും എന്റെ ഇളയ അനുഭവം. നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളയി മാധ്യമങ്ങളില്‍ നിറക്കുകയും ചെയ്തു വ്യക്തിഹത്യ നടത്തുന്നു.

ആത്മരതിയുടെ അപ്പോസ്ഥലന്മാര്‍ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഈ സൈബര്‍ ബുള്ളിങ് ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനില്‍ക്കും, പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്തുത. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍മാതാവ് മറ്റാരുടെയോ വാക്കുകള്‍ കേട്ട് പുലമ്പുന്ന വാക്കുകള്‍ മാത്രമാണത്.


എന്റെ അനുഭവത്തില്‍ ഞങ്ങളുടെ കൊച്ചു സിനിമയില്‍ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്തു ഇരുന്നു ചോറുണ്ട് അമ്പത് രൂപയുടെ സിനിമ ബിരിയാണി ഒക്കെ ആയിരിക്കും ഭക്ഷണം എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്പോള്‍ സങ്കടം വരും. രാവിലെ മുതല്‍ വാട്‌സാപ്പില്‍ വാര്‍ത്തകള്‍ കൊണ്ട് തള്ളുന്ന എല്ലാവര്‍ക്കും വേണ്ടി കൂടി ആണ് ഇത് പോസ്റ്റുന്നത്. ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി എടുത്തതാണ്.


തൃശൂര്‍ കോര്‍പ്രേഷന്‍ നടത്തുന്ന ശുചിത്വ മിഷന്‍ പരിപാടിയുടെ ഉത്ഘാടനം ചെയ്യാന്‍ ഉള്ള പരിപാടി. ശക്തന്‍ സ്റ്റാന്‍ഡിന്റെ ഒരു വശം മുഴുവന്‍ വൃത്തിയാക്കാന്‍ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാര്‍ക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്റെ പോലും കിളി പോയി. ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്റെ ആത്മാര്‍ത്ഥതയോടെ ചെയ്യണം എന്ന് നമ്മള്‍ക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോള്‍ഡ് ആയ പെണ്‍കുട്ടി. ഇപ്പോള്‍ ഈ കേള്‍ക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല.


എന്നാലും നമ്മളെ അറിയുന്ന നമ്മള്‍ക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാര്‍ത്ത ഒക്കെ വരുമ്പോള്‍ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്. യൂണിവേഴ്‌സിറ്റി എക്‌സാം ദിവസം റിലീസ് വെച്ചിട്ട് ഫസ്റ്റ് ഷോ കാണാം വരണമെന്ന് പറയുന്നതിലെ യുക്തി കൂടി മനസിലാക്കണം. ഇനി എന്റെ സിനിമയുടെ കാര്യം പറയാം അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നും ഇല്ല. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാന്‍’, പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

 

Anusha

Recent Posts

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

4 mins ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

60 mins ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

2 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

2 hours ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

4 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

15 hours ago