കായംകുളം കൊച്ചുണ്ണിയുടെ മെഗാവിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസ് നിർമാണവും റോഷൻ ആൻഡ്രൂസ് സംവിധാനവും നിർവഹിക്കുന്ന പ്രതി പൂവൻകോഴി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലാലേട്ടന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഇറങ്ങിയ പോസ്റ്ററിലൂടെ വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ചിത്രം നൽകുന്നത്. നിവിൻപോളിയും മഞ്ജു വാര്യറുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്, ജോജു ജോർജ്, അനുശ്രീ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉണ്ണി ആർ എഴുതിയ നോവലായ പ്രതി പൂവൻകോഴി എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഉണ്ണി ആർ തന്നെയാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. ജി ബാലമുരുകൻ ആണ് ക്യാമറ. ഗോപി സുന്ദർ ആണ് സംഗീത സംവിധായൻ.ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പ്രതി പൂവൻകോഴിയും വൻ വിജയം കൈവരിച്ച് മുന്നേറുമെന്ന് പ്രതീക്ഷിക്കാം. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.