Film News

അടുത്ത ചിത്രം മോഹ പദ്ധതിയാണ്, പ്രണവിന് ഒപ്പമല്ല സിനിമ; പ്രണവിനെ നായകനാക്കി സിനിമ ഒരുക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ഷാഹി കബീര്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് നായകനായി എത്തിയ ഹൃദയം എന്ന ഹിറ്റിന് ശേഷം പ്രണവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

- Advertisement -

ഹൃദയത്തിന് ശേഷം യാത്രയിലായിരുന്നു പ്രണവ്. അടുത്തിടെ പ്രണവ് യാത്ര കഴിഞ്ഞു വന്നു എന്നും കഥകള്‍ കേട്ട് തുടങ്ങും എന്നും സംവിധായകന്‍ വൈശാഖ് സുബ്രമണ്യന്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രണവ് ചിത്രവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിന്റെ അടുത്ത ചിത്രത്തില്‍ പ്രണവ് നായകനാവുന്നുവെന്നായിരുന്നു ഒരു റിപ്പോര്‍ട്ട്.

ഇപ്പോഴിത ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഷാഹി കബീര്‍. തന്റെ ചിത്രത്തില്‍ പ്രണവായിരിക്കും നായകനെന്ന റിപ്പോര്‍ട്ട് ഷാഹി കബീര്‍ തള്ളി. സിനിമാ എക്‌സ്പ്രസിനോടാണ് ഷാഹി കബീറിന്റെ പ്രതികരണം.

‘പ്രണവിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കിഷ്ടമാണ്. പക്ഷെ താന്‍ അദ്ദേഹത്തോട് ഇതുവരെ ഒരു ചര്‍ച്ചകളും നടത്തിയിട്ടില്ല. എന്റെ അടുത്ത ചിത്രം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്, അതൊരു മോഹ പദ്ധതിയാണ്’, ഷാഹി കബീര്‍ പറഞ്ഞു.

യഥാര്‍ത്ഥ ജീവിതത്തില്‍ പൊലീസുകാരനാണ് ഷാഹി കബീര്‍. പോലീസ് ചിത്രങ്ങളാണ് ഷാഹി കബീര്‍ കൂടുതലും ചെയ്തിരിക്കുന്നത്. ജോസഫ്, നായാട്ട് എന്ന ചിത്രങ്ങള്‍ക്കാണ് ഷാഹി കബീര്‍ തിരക്കഥയൊരുക്കിയത്. ഇലവിഴാപൂഞ്ചിറയിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഈ ചിത്രവും കുറച്ച് പൊലീസുകാരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.

 

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

8 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

8 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

8 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

9 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

9 hours ago