Film News

മറ്റെന്തിനേക്കാളും തളർത്തിയത് 5 വയസുകാരൻ മകന്റെ വേർപാട്

നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് പ്രകാശ് രാജ്. പാണ്ടിപ്പട എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയമാണ് മലയാളികള്‍ക്ക് താരത്തെ സുപരിചിതനാക്കിയത്. ചിത്രത്തില്‍ വില്ലത്തരവും കോമഡിയുമെല്ലാം ഒരുപോലെ താരം കൈകാര്യം ചെയ്തിരുന്നു. ബോളിവുഡ്ഡിലടക്കം മികച്ച വേഷങ്ങളിലാണ് താരം തിളങ്ങിയത്. സിനിമപോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബ ജീവിതവും ചര്‍ച്ചയാകാറുണ്ട്. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസിലായിരുന്നു പ്രകാശ് രാജ് രണ്ടാമതും വിവാഹിതനാവുന്നത്. മകനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതിന് ശേഷം ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞതിനെക്കുറിച്ചും പ്രകാശ് രാജ് ്‌അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

- Advertisement -

2004 ലാണ് തന്റെ അഞ്ച് വയസുകാരനായ മകന്‍ വേര്‍പിരിയുന്നതെന്ന് പ്രകാശ് രാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുത്തലാണ് അദ്ദേഹം വ്യക്തമാക്കിയത്.മകന് അന്ന് അഞ്ച് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച്‌ മാസങ്ങളോളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അന്തരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. മറ്റെന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാടെന്നും അദ്ദേഹം പറയുന്നു.

മകന്റെ വേര്‍പാടിന് ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിലുളള ജീവിതം മാറി. അവരുടെ ദാമ്ബത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ ലളിത ആഗ്രഹിച്ചതിരുന്നെങ്കിലും പിന്നീട് ഇരുവരും ഡിവേഴ്സിന് തയ്യാറെടുക്കുകയായിരുന്നു. തനിക്ക് നുണ പറയാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും അതിനാല്‍ തന്റെ പെണ്‍മക്കളൊട്് ഡിവേഴ്സിന് തയ്യാറെടുത്തതിന്റെ കാര്യങ്ങള്‍ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. മക്കള്‍ രണ്ട് പേരും എനിക്കൊപ്പവും അവര്‍ക്കൊപ്പവുമായി നില്‍ക്കാറുണ്ട്. 2009 ലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിയുന്നത്. പിന്നീട് താരം മറ്റൊരു പ്രണയത്തിലായിരുന്നു.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൊനി വര്‍മ എന്ന കൊറിയോഗ്രാഫറെ പ്രകാശ് രാജ് കണ്ടുമുട്ടുന്നത്. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. അങ്ങനെ 45-ാം വയസില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായി. ലതുമായി വേര്‍പിരിഞ്ഞ് ഡിവേഴ്സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് തന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ കണ്ടുമുട്ടുന്നത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു. എന്റെ മക്കള്‍ക്കൊപ്പം പൊനി സമയം ചെലവഴിക്കണമെന്നായിരുന്നു എന്റെ ആവശ്യം. കാരണം അവളുടെ ആദ്യ വിവാഹമായിരുന്നിത്. അങ്ങനെ ലതയും മക്കളുമായി അവള്‍ കണ്ടുമുട്ടി. വിവാഹവുമായി മുന്നോട്ട് പൊയ്ക്കോളു എന്നായിരുന്നു മക്കളുടെ അഭിപ്രായം. രണ്ടാം വിവാഹത്തോടെ സന്തോഷത്തോടെ കഴിയുകയാണ് പ്രകാശ് രാജും കുടുംബവും. ഇപ്പോള്‍ വേദാന്ത് എന്ന പേരിലൊരു മകന്‍ കൂടിയുണ്ട്.

Web Desk 2

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

3 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

5 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

6 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

7 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

7 hours ago