നമ്മുടെ രാജ്യത്തിൻറെ അവസ്ഥ ദിനം പ്രെതി വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മളിൽ പലരും ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചിരിക്കുമ്ബോള് സാമ്ബത്തിക പ്രതിസന്ധികൂടിയാണ് ജനങ്ങളെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. ഈ സമയത്താണ് തന്റെ സമ്ബാദ്യത്തില്‍ നിന്ന് വീട്ടിലെയും നിര്‍മാണ കമ്ബനിയിലേയുമടക്കം ജോലിക്കാര്‍ക്ക് വരുന്ന മെയ് വരെയുള്ള മുന്‍കൂര്‍ ശമ്ബളം ഒന്നിച്ച് നല്കി പ്രകാശ് രാജ് മാതൃകയാകുന്നത്. കൊറോണയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളില്‍ ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് പകുതി ശമ്ബളമെങ്കിലും ലഭ്യമാക്കാനുള്ള വഴി കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തുടര്‍ന്നും കഴിയുന്ന രീതിയില്‍ ആവശ്യക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം കഴിയുന്നവരെല്ലാം ചുറ്റുമുള്ള അവശ്യക്കാരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
“സാമൂഹ്യ വ്യാപനം തടയുന്നതിനായി നിര്‍ത്തിവച്ച എന്റെ മൂന്ന് സിനിമകളില്‍ ദിവസവേദനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകുതി കൂലിയെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ ജോലി അവസാനിച്ചിട്ടില്ല. എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ഇത്തരത്തില്‍ ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കൂ, അവരെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണ്, പരസ്പരം തുണയായി നില്‍ക്കേണ്ട സമയമാണ്’- പ്രകാശ് രാജ് കുറിച്ചു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…