Film News

അര്‍ജുന്‍ മരുമകനല്ല മകനാണെന്നും, മകൾ വിവാഹത്തിന് സമ്മതിച്ചത് സര്‍പ്രൈസായി ! താര കല്യാൺ

വളരെയധികം ആരാധകരുള്ള താരങ്ങളാണ് സൗഭാഗ്യവും ‘അമ്മ താര കല്യാണും. സൗഭാഗ്യയുടെ വിവാഹം സമൂഹ മാധയമങ്ങളിൽ വലിയ വാർത്തയായിരുന്നു. അടുത്തിടെയായിരുന്നു സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായത്. സുഹൃത്തായ അര്‍ജുന്‍ സോമശേഖറിനെയാണ് താരപുത്രി ജീവിതപങ്കാളിയാക്കിയത്. അപ്രതീക്ഷിതമായാണ് മകള്‍ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞതെന്ന് താര കല്യാണ്‍ പറയുന്നു. ലളിതമായ ചടങ്ങ് മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയാണ് അത് വലുതാക്കി കാണിച്ചത്. ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോഴായിരുന്നു താര കല്യാണ്‍ മകളുടെ വിവാഹത്തെക്കുറിച്ച്‌ വാചാലയായത്.

- Advertisement -

മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച്‌ അവള്‍ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭര്‍ത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാല്‍ മകള്‍ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

പെട്ടെന്നൊരു ദിവസം അവള്‍ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാന്‍സി നമ്ബര്‍ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20-02-2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാര്‍ഥത്തില്‍ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്ബര്‍ കണ്ടെത്തി ‍ക്ഷണിക്കുക മാത്രമാണ് ചെയ്തത്.

അര്‍ജുനെ വളരെ വര്‍ഷം മുന്‍പ് മുതല്‍ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാന്‍ അവനെ ഡാന്‍സ് പഠിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ വിദ്യാര്‍ഥികള്‍ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച്‌ സംസാരിക്കുകയും ചെയ്ത് പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാര്‍ഥി ഭാവിയില്‍ എന്റെ മകളുടെ ഭര്‍ത്താവായി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അര്‍ജുനെ മരുമകന്‍ എന്നല്ല മകന്‍ എന്നു വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണെന്നും താര കല്യാണ്‍ പറയുന്നു.

10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണ്. അമ്മയുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. സൗഭാഗ്യയ്‌ക്കൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍. താന്‍ ആഗ്രഹിച്ചത് പോലൊരാളെയാണ് തനിക്ക് ജീവിതപങ്കാളിയായി ലഭിച്ചതെന്ന് നേരത്തെ സൗഭാഗ്യ പറഞ്ഞിരുന്നു.

നന്ദി അമ്മേ, ഞാന്‍ ആഗ്രഹിച്ചത് പോലെയൊരാളെത്തന്നെയാണ് നല്‍കിയത് എന്ന് സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു. അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും സൗഭാഗ്യ എത്താറുണ്ട്. ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ കുറിച്ചിരുന്നു.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

6 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

6 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

7 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

8 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

8 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

9 hours ago