Categories: featured

അച്ഛനായ സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍; ആശംസ അറിയിച്ച് ആരാധകര്‍

ബിഗ് ബോസ് രണ്ടാം സീസണില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് പ്രദീപ് ചന്ദ്രന്‍. ഇതിന് പുറമെ സിനിമാ സീരിയല്‍ മേഘലയിലും പ്രദീപ് ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസിലെ ശക്തമായ മത്സരാര്‍ത്ഥിയായിരുന്നു പ്രദീപ്, എന്നാല്‍ വൈകാതെ തന്നെ ഈ താരം ഷോയില്‍ നിന്നും പുറത്തായിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രദീപിന്റെ വിവാഹ വാര്‍ത്തയും പുറത്തുവന്നിരുന്നു.

- Advertisement -

അനുപമ രാമചന്ദ്രനെയായിരുന്നു നടന്‍ ജീവിതസഖിയാക്കിയത്. കോവിഡ് കാലത്തായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്തയാണ് താരം പങ്കുവെച്ചത്. തനിക്കും അനുപമക്കും ഒരു കുഞ്ഞു പിറന്ന സന്തോഷ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പ്രദീപ്.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രദീപ് ഈ കാര്യം അറിയിച്ചത്. ആണ്‍കുഞ്ഞിനാണ് അനുപമ ജന്മം നല്‍കിയതെന്ന് പ്രദീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് വന്നത്. ഇപ്പോള്‍ അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിലാണ് ഈ താരങ്ങള്‍. അതേസമയം
അനുപമയുടെ ഗര്‍ഭകാല ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇവരുടെ പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും പ്രദീപ് ചന്ദ്രന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിന് മുന്‍പ് വന്ന ആലോചനയാണെന്നും ഷോ കഴിഞ്ഞതിന് ശേഷം വിവാഹം തീരുമാനിക്കുകയായിരുന്നു എന്നും നടന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഭാര്യ ഗര്‍ഭിണിയാണെന്നുളള വിവരം ഒരു അഭിമുഖത്തിലൂടെ നടന്‍ അറിയിച്ചു. ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് തങ്ങളെന്നാണ് പ്രദീപ് പറഞ്ഞിരുന്നു, പിന്നാലെയാണ് കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ചത്.

Anusha

Recent Posts

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

12 mins ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

1 hour ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

1 hour ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

4 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

9 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

10 hours ago