നാനി നായകനായി എത്തിയ പുതിയ ചിത്രമാണ് ദസറ. കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. രണ്ടാം ദിനം തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. നൂറ് കോടി കളക്ഷന്‍ എന്ന നേട്ടത്തിന് അടുത്തെത്തിക്കഴിഞ്ഞു ചിത്രം.
ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുന്ന ചിത്രം മികച്ച പ്രതികരണവും നേടുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്. ഇപ്പോഴിത ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്.
നാനി, കീര്‍ത്തി സുരേഷ്, സംവിധായകന് ശ്രീകാന്ത് ഒദേല എന്നിവരെ പേരെടുത്ത് അഭിനന്ദിച്ചിരിക്കുകയാണ് പ്രഭാസ്. ദസറ കണ്ടു. എന്തൊരു സിനിമയാണിത്. ഇഷ്ടമായി. ഇങ്ങനെയൊരു സിനിമ ചെയ്തതിന് നാനിയെ അഭിനന്ദിക്കുകയാണ്.
നാനി, സംവിധായകന് ശ്രീകാന്ത്, കീര്‍ത്തി സുരേഷ് തുടങ്ങി എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. നമുക്ക് ഇതുപോലുള്ള കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണം. പ്രഭാസ് ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസില്‍ കുറിച്ചു.
ഈ പോസ്റ്റ് നാനിയും പങ്കുവച്ചിട്ടുണ്ട്. താങ്ക് യൂ പ്രഭാസ് അണ്ണാ എന്നാണ് നാനി ഇന്‍സ്റ്റാഗ്രാം സ്റ്റോറിക്കൊപ്പം ഷെയര്‍ ചെയ്തത്. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ദസറ. നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
വെണ്ണെലാ എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോയാണ് വില്ലന്‍ വേഷത്തില്‍.
സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരും ദസറയിലെ അഭിനയിക്കുന്നു.
ദസറ’ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ജെല്ല ശ്രീനാഥ്, അര്‍ജുന പതുരി, വംശികൃഷ്ണ പി എന്നിവരാണ് സഹ തിരക്കഥാകൃത്തുക്കള്‍.
സത്യന് സൂര്യന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം നവീന്‍ നൂലി നിര്‍വഹിക്കുന്നു.65 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. മാര്‍ച്ച് 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ ഇതുവരെ 71 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.