Social Media

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുടെ മനസാക്ഷിയോട് ചില കാര്യങ്ങള്‍ ചോദിക്കുന്നു; അഞ്ജലി ചന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍

നന്മപ്രവൃത്തികള്‍ ചെയ്ത് അത് പറഞ്ഞു നടക്കുന്ന നിരവധി പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അതേസമയം മറുഭാഗത്ത് നില്‍ക്കുന്നവരുടെ മാനസിക സ്ഥിതിയെ പറ്റിയൊന്നും ആരും ചിന്തിക്കാറില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുടെ മനസാക്ഷിയോട് ചില കാര്യങ്ങള്‍ ചോദിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

- Advertisement -

1.നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്ടോ അതോ അതിനുളള സൗകര്യം ചെയ്തു കൊടുക്കാറുണ്ടോ ?
2. നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിൽ അനാഥാലയം, വൃദ്ധ സദനങ്ങൾ എന്നിവ സന്ദർശിച്ചത്, അവിടെ ഭക്ഷണം കൊടുത്തത് ഒക്കെ അവിടെ ഉള്ള ആളുകളുടെ ഫോട്ടോ വരെ എടുത്തു പോസ്റ്റ് ചെയ്യാറുണ്ടോ?
3. പഠനസഹായം ആവശ്യമുള്ള കുട്ടികൾക്ക് അത് ചെയ്താൽ ഞാൻ /ഞങ്ങൾ ആ കുട്ടിയെ പഠിക്കാൻ സഹായിച്ചു എന്നത് കുട്ടിയുടെ ഫോട്ടോ എടുത്ത് പോസ്റ്റ് ഇടാറുണ്ടോ ? ഇടയ്ക്കിടെ നിങ്ങളുടെ സഹായം സ്വീകരിച്ച ആളെ മറ്റു ആളുകളുടെ സാന്നിധ്യത്തിൽ പഠന നിലവാരം അന്വേഷിക്കുന്നു എന്നു കാണിക്കാറുണ്ടോ?
4. വീടുകളിൽ വിവാഹം, ഗൃഹ പ്രവേശം എന്ന ചടങ്ങുകൾക്ക് ശേഷം ബാക്കി വരുന്ന ഭക്ഷണം അഗതി മന്ദിരങ്ങൾക്ക് എത്തിക്കാം എന്ന് ചിന്തിക്കാറുണ്ടോ ?
5. സ്വന്തം കുഞ്ഞിനെ അവൻ/അവള് എത്ര സൗകര്യങ്ങളിൽ ആണ് ജീവിക്കുന്നത് എന്ന് കാണിക്കാൻ അനാഥ മന്ദിരം സന്ദർശിക്കാൻ കൊണ്ട് പോവാറുണ്ടോ?
6. വിവാഹത്തിന് നിർധനരായ ഒരു കുടുംബത്തിന് സഹായം ചെയ്താൽ അത് ആളുകളോട് നിങ്ങളുടെ മനസ്സിൻ്റെ വലുപ്പം കാണിക്കാൻ വേണ്ടി പറയാറുണ്ടോ?
7. ചില സംഘടനകളുടെ ഭാഗമായി സോഷ്യൽ പ്രോജക്ട് ചെയ്യുക എന്ന ടാർഗറ്റ് അവാർഡ് നേടാൻ വേണ്ടി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ പ്രദർശനവസ്തു ആക്കാൻ കൂട്ട് നിൽക്കാറുണ്ടോ?
8.ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ബുദ്ധിമാന്ദ്യം വന്ന കുഞ്ഞുങ്ങൾ എന്ന പേരിട്ടു വിളിച്ച് ആളുകളുടെ സഹതാപം നേടുന്നവർക്ക് പണം സംഭാവന ചെയ്ത വാർത്ത ആ കുട്ടികളുടെ ഫോട്ടോ വെച്ച് പ്രസിദ്ധ പെടുത്താറുണ്ടോ?
9. ജീവിതത്തിൽ നിങ്ങളുടെ സഹായം സ്വീകരിച്ച ആളുടെ പേരും ഫോട്ടോയും ചേർത്ത് നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ സംഘടനയുടെ മികവ് കാണിക്കാറുണ്ടോ?
10. സ്വന്തം വീട്ടിലെ പഴകിയ ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ ഒഴിവാക്കുക എന്നത് പറയാതെ ദാനം ചെയ്യാറുണ്ടോ?
11. സഹായം നൽകുന്ന ചടങ്ങളിൽ നിങ്ങളുടെ പേര് വെച്ച ഫ്ലക്സ് അടിക്കാൻ സമ്മതം നൽകാറുണ്ടോ?
12. ഒരു ദുരന്ത സ്ഥലത്ത് ഒരു പാക്കറ്റ് ബ്രഡ് അവിടത്തെ കുട്ടികൾക്ക് വാങ്ങി കൊടുത്താൽ പോലും കുട്ടികളുടെ കൂടെ ഉള്ള ഫോട്ടോ ഇടാറുണ്ടോ?
ഒരു കൈ കൊണ്ട് ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്നത് സോഷ്യൽ മീഡിയ കാലഘട്ടത്തിൽ നടക്കില്ല എങ്കിലും നമ്മളുടെ സഹായം സ്വീകരിച്ച ആളുകളുടെ ആത്മാഭിമാനത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണ്. മേൽപറഞ്ഞ പോയിൻ്റുകളിൽ ഏതെങ്കിലും ഒക്കെ ചെയ്യുന്നുവെങ്കിൽ നമ്മൾ അറിയാതെ നമ്മളും സെൽഫി ചാരിറ്റിയുടെ ഭാഗം ആയി മാറുന്നുണ്ട് . സഹായം സ്വീകരിക്കുന്ന ആളുകളുടെ സ്ഥാനത്ത് നമ്മളെയും നമ്മളുടെ കുഞ്ഞുങ്ങളെയും പ്രിയപ്പെട്ടവരെയും വെച്ച് ആലോചിച്ച് ഇതിൽ ഏതൊക്കെ ഒഴിവാക്കാൻ പറ്റും എന്നത് ആത്മപരിശോധന നടത്താവുന്നതാണ്.
മറ്റുള്ളവരുടെ ദയനീയത നമ്മളുടെ നന്മയുടെ പരസ്യത്തിൻ്റെ ഫ്ലക്സ് വിരിക്കാൻ ഉള്ള സ്ഥലം അല്ല എന്നെങ്കിലും മനസ്സിലാക്കാൻ ഉള്ള വെളിച്ചം മനസ്സിൽ ഉണ്ടാവട്ടെ. ഒരു പെൻസിൽ പോലും ആർക്കും കൊടുക്കാത്തവർക്ക് ഇത്രയും ഒന്നും ചിന്തിക്കേണ്ട അവശ്യം ഇല്ല എന്നത് വേറെ കാര്യം . അനാഥലയങ്ങളും ആശുപത്രികളും ദുരന്ത സ്ഥലങ്ങളും നമുക്ക് വിനോദയാത്ര നടത്താൻ ഉള്ള സ്ഥലങ്ങൾ അല്ല…
അഞ്ജലി ചന്ദ്രൻ
Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

7 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

8 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

9 hours ago