Film News

സ്വപ്നം പോലെയൊരു ദിവസമായിരുന്നു അത്; തന്റെ പ്രിയപ്പെട്ട ആ ദിവസത്തെ കുറിച്ച് ആലിയ ഭട്ട്

ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു കഴിഞ്ഞദിവസം ബോളിവുഡില്‍ നടന്നത്. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും , രണ്‍ബീര്‍ കപൂറും വിവാഹിതരായത്. അതി ഗംഭീരമായിരുന്നു വിവാഹചടങ്ങുകള്‍ എല്ലാം. ഏപ്രില്‍ 14ന് ബാന്ദ്ര പാലി ഹില്‍സിലെ രണ്‍ബീറിന്റെ വസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

- Advertisement -

അതേസമയം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇപ്പോള്‍ തന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് ആലിയ . തന്റെ ഇന്‍സ്റ്റ്ഗ്രാം വഴിയാണ് ആലിയ ഫോട്ടോ പങ്കുവെച്ചത്.

സ്വപ്നം പോലെയൊരു ദിവസമായിരുന്നു അത്. ഒത്തിരി സ്‌നേഹം, കുടുംബം ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍, ധാരാളം ഫ്രഞ്ച് ഫ്രൈസ്, സര്‍പ്രൈസ് ഡാന്‍സ് പ്രകടനം, അയാന്റെ ഡിജെ മ്യൂസിക്, മിസ്റ്റര്‍ കപൂര്‍ സംഘടിപ്പിച്ച ഒരു വലിയ സര്‍പ്രൈസ് (എന്റെ പ്രിയ കലാകാരന്‍, എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ അവതരിപ്പിച്ചു)…എല്ലാം നിറഞ്ഞൊരു ദിവസം. സന്തോഷാശ്രുക്കള്‍ നിറഞ്ഞ, ശാന്തമായ എന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍.- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ആലിയ കുറിച്ചിരിക്കുന്നത്.

വിവാഹ ആഘോഷത്തിന് ആലിയയും രണ്‍ബീറും ഒന്നിച്ചു ചെയ്ത ഡാന്‍സും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കരണ്‍ ജോഹറിനൊപ്പം ആലിയ ചെയ്ത ഡാന്‍സും തരംഗമായിരുന്നു. ഷാരൂഖാന്റെ സൂപ്പര്‍ ഹിറ്റ് ഗാനമായ ചയ്യ ചയ്യ എന്ന ഗാനത്തിനായിരുന്നു ആലിയയും രണ്‍ബീറും ഒന്നിച്ച് ചുവടുവച്ചത്.

Anusha

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

1 hour ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

5 hours ago