Film News

വിരളില്‍ എണ്ണാവുന്നവര്‍ മാത്രം ചേര്‍ത്തു നിര്‍ത്തിയൊരു സ്ത്രീയെ ജീവിതത്തില്‍ ഉടനീളം ചേര്‍ത്തുനിര്‍ത്തി; നവീനെക്കുറിച്ച്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന, ഈ അടുത്തായിരുന്നു നടിയുടെ നാലാം വിവാഹവാര്‍ഷികം. മലയാളത്തില്‍ നിന്നടക്കം നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. കല്യാണം കഴിഞ്ഞതിനു ശേഷം കന്നഡ സിനിമയിലാണ് താരം അഭിനയിച്ചത് . ഇപ്പോഴിതാ ഭാവനയുടെ ഭര്‍ത്താവ് നവീനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.വിവാഹ വാര്‍ഷികദിനത്തില്‍ ഇരുവര്‍ക്കും ആശംസകളറിയിച്ചുകൊണ്ട് ഹരി മോഹന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

- Advertisement -


ഒരു മനുഷ്യനെക്കുറിച്ചും അയാളുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലാത്ത ഒരു സ്ഥാപനത്തേക്കുറിച്ചുമാണ് ഇന്നെഴുതാന്‍ തോന്നുന്നത്. അതിലാ മനുഷ്യന്‍ നമ്മള്‍ കാലങ്ങളായി രൂപപ്പെടുത്തിയെടുത്തു പിന്തുടരുന്ന കീഴ്വഴക്കങ്ങള്‍ക്കും പുരുഷ സങ്കല്‍പ്പങ്ങള്‍ക്കുമൊന്നും പിടി തരുന്നയാളല്ല. പേരു നവീന്‍. കന്നഡ സിനിമാ നിര്‍മാതാവായിരിക്കെ 2012-ല്‍ താന്‍ നിര്‍മിച്ച ‘റോമിയോ’ എന്ന സിനിമയിലെ നായികയായിരുന്ന വ്യക്തിയുമായി പ്രണയത്തിലായതു കൊണ്ടു മാത്രം നമ്മള്‍ മലയാളികള്‍ക്കു പരിചിതനായ മനുഷ്യനാണയാള്‍. ഏറെ വര്‍ഷങ്ങളുടെ പ്രണയമായിരുന്നു പിന്നീട് കണ്ടത്.


ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം. ഇന്നവരുടെ നാലാം വിവാഹ വാര്‍ഷികമാണ്. അയാള്‍ ചെയ്തത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ചേര്‍ത്തു നിര്‍ത്തിയൊരു സ്ത്രീയെ ജീവിതത്തില്‍ ഉടനീളം ചേര്‍ത്തു നിര്‍ത്താനായി സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കും വാര്‍പ്പുമാതൃകകള്‍ക്കും പിടിക്കൊടുക്കാതെ അയാള്‍ കടന്നുവന്നത് നമ്മുടെയൊക്കെ പൊതുബോധത്തിന്റെ നെഞ്ചില്‍ ചവിട്ടിയും ആ പ്രിവിലേജ്ഡ് ക്രിമിനലിന്റെ മുഖമടച്ച് ഒരടി നല്‍കിയുമാണ്. അതുകൊണ്ടാണ് അയാളെനിക്കു പ്രിയപ്പെട്ടവനാകുന്നത്.  മറ്റൊന്ന് ഒരു സ്ഥാപനമാണ്. “Look, who’s back” എന്ന തലക്കെട്ടോടെയാണ് ഇക്കഴിഞ്ഞ നവംബറിൽ വസ്ത്രസ്ഥാപനം തങ്ങളുടെ ബ്രാൻഡ് അംബാസഡറെ സോഷ്യൽ മീഡിയ വഴി അവതരിപ്പിച്ചത്. 2013 മുതൽ ഈ സ്ഥാപനം ഈ അഭിനേത്രിക്കപ്പുറം തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള പരസ്യങ്ങളിൽ അഭിനയിക്കാൻ മറ്റൊരാളെ കണ്ടെത്തിയിട്ടില്ല.

2013 മുതല്‍ 2017-ന്റെ ആദ്യം വരെ അതങ്ങനെ സുഗമമായി പോയിട്ടുണ്ടാകും. പക്ഷേ, പിന്നീടങ്ങോട്ട് അങ്ങനെയായിരുന്നില്ല എന്നു നമുക്കറിയാം. അങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കളുടെയും ആരാധകരുടെയും ബന്ധുക്കളുടെയുമൊക്കെ വിവാഹ വാര്‍ഷികാശംസകള്‍, സോഷ്യല്‍ മീഡിയയിലിടുന്ന ഫോട്ടോകള്‍ക്കു താഴെ കമന്റ് ആയി വായിക്കാന്‍ കഴിയാത്ത ഒരു സ്ത്രീയാണ് അവരിപ്പോഴും.

ആത്യന്തികമായി അവരുടെ ഉദ്ദേശം ഉത്പന്നങ്ങള്‍ വിറ്റഴിക്കുക എന്നതാണ്. പ്രധാന ലക്ഷ്യം കുടുംബങ്ങളെയും. ആ കുടുംബങ്ങളില്‍ ഭൂരിഭാഗവും ടിപ്പിക്കല്‍ മലയാളി കുടുംബങ്ങള്‍ തന്നെയാകും. അങ്ങനെയുള്ളപ്പോള്‍ പൊതുബോധം സംശയത്തിന്റെയോ സഹതാപത്തിന്റെയോ വെറുപ്പിന്റെയോ കണ്ണുകളില്‍ക്കൂടി കാണുന്ന ഒരാളെ അവരുടെ മുന്നില്‍ പരസ്യരൂപത്തില്‍ എത്തിക്കുക വഴി റിസ്‌ക്കെടുക്കാന്‍ നില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ക്കില്ല. ജീവിത പങ്കാളിയായും ബ്രാന്‍ഡ് അംബാസഡറായും ഈ നടി മതി എന്ന തീരുമാനമെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൂടെ നിന്നവര്‍ക്ക് ഏറെ സ്‌നേഹം, ആദരം പ്രിയപ്പെട്ടവള്‍ക്കു വിവാഹ വാര്‍ഷികാശംസകള്‍ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

 

 

 

 

Anusha

Recent Posts

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

2 mins ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

3 mins ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

15 mins ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

5 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

5 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

7 hours ago