വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്ത് എസ്.പി. ഗണ്‍മാനെയാണ് എസ്.പി നവനീത് ശര്‍മ സസ്പെന്‍ഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന പേരിലായിരുന്നു സസ്പെന്ഷന്.
ഇന്നലെ രാവിലെയാണ് പൊലീസുകാരനെ എസ്.പി സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസുകാരനെ എ.ഐ.ജി തിരിച്ചുവിളിച്ചു. വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെ യാണ്വിഷയത്തില് എ.ഐ.ജി അനൂപ് കുരുവിള ജോണ്‍ ഇടപെട്ടത്.
ആരുമില്ലാത്ത സമത്ത് ക്വാര്‍ട്ടേഴ്സില്‍ കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്ത്തിപ്പിച്ചെന്നായിരുന്നു പൊലീസുകാരനെതിരെ എസ്.പി ഉന്നയിച്ച ആരോപണം. കൃത്യവിലോപം നടത്തിയെന്നും ആരോപിച്ചിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗണ്‍മാനെ എ.ഐ.ജി അനൂപ് കുരുവിള ജോണ്‍ തിരിച്ചെടുത്തത്.