Kerala News

സൂര്യയുടെ പിറന്നാള്‍ ആഘോഷമാക്കി സ്വകാര്യ ബസ്; നടപടിയെടുത്ത് പൊലീസ്

തെന്നിന്ത്യന്‍ താരം സൂര്യയുടെ പിറന്നാള്‍ ആഘോമാക്കി സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരെ നടപടി. ബലൂണും പോസ്റ്ററും കെട്ടി സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെ പിടികൂടി പിഴയടപ്പിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ചവറ കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനെയാണ് പൊലീസ് പിടികൂടിയത്.

- Advertisement -

സൂര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ബസിന് മുന്നില്‍ ബലൂണുകളും പോസ്റ്ററും പതിപ്പിച്ചാണ് ബസ് സര്‍വീസ് നടത്തിയത്. ഡ്രൈവറുടെ സൈഡിലെ ഗ്ലാസ് മറയ്ക്കുന്ന രീതിയിലാണ് വാഹനത്തില്‍ ബലൂണുകളും ഹാരവും കിടന്നിരുന്നത്. വാഹനത്തിന്റെ ഇടതു ഭാഗം പൂര്‍ണമായും കാണാന്‍ സാധിക്കാത്ത നിലയിലായിരുന്നു. വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ കൊല്ലം സിറ്റി ട്രാഫിക് എസ്‌ഐ എം ഷഹാലുദ്ദീന്‍ താലൂക്ക് കച്ചേരിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഘത്തിന് നിര്‍ദേശം നല്‍കി വാഹനം പിടികൂടുകയായിരുന്നു.

വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും ട്രാഫിക് എസ്‌ഐ നേരിട്ട് എത്തി നീക്കം ചെയ്തു. ഒപ്പം അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയതിനു പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടു നല്‍കിയത്.

Rathi VK

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago