Film News

‘നമ്പര്‍ പ്ലേറ്റിലുള്ളത് പരാതിക്കാരന്‍ പറഞ്ഞ നാലല്ല’; വിക്കി കൗശലിനെതിരായ പരാതിയില്‍ പൊലീസ്

നടന്‍ വിക്കി കൗശലിനെതിരായ പരാതിയില്‍ വിശദീകരണവുമായി പൊലീസ്. ചിത്രത്തിനായി ബൈക്കില്‍ ഉപയോഗിച്ച നമ്പര്‍ പ്ലേറ്റിലുള്ളത് ഒന്ന് എന്ന അക്കമാണെന്നും പരാതിക്കാരന്‍ അവകാശപ്പെട്ട നാലല്ലെന്നും പൊലീസ് വിശദീകരിച്ചു.

- Advertisement -

അനുവാദമില്ലാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജയ് സിംഗ് യാദവ് എന്നയാളാണ് ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിക്കി കൗശല്‍, സാറാ അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു പരാതിക്കാരന്‍ രംഗത്തെത്തിയത്. ഇതിലാണ് പൊലീസിന്റെ വിശദീകരണം. നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായതെന്ന് പൊലീസ് പറഞ്ഞു, വിക്കി കൗശല്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ നമ്പര്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണെന്നും പൊലീസ് വ്യക്തമാക്കി.

വിക്കി കൗശലും സാറാ അലി ഖാനും ബൈക്കില്‍ സഞ്ചരിക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഈ രംഗം ഇന്‍ഡോറില്‍വച്ച് തന്നെയാണ് ചിത്രീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ആരോ പകര്‍ത്തിയ ചിത്രമാണ് വൈറലായത്.

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

3 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

3 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

10 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

15 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago