മലപ്പുറത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷിറിനെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. എംഎസ്പി ബറ്റാലിയന് അംഗം മുബഷിറിനെ വെള്ളിയാഴ്ചയാണ് കാണാതായത്. ഇദ്ദേഹം വയനാട്ടിലായിരുന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. മുബഷിരിനെ അരീക്കോട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബഷിറിന്റെ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കത്തില്‍ ക്യാമ്പിലെ മാനസികസമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ പ്രതികാരനടപടികള്‍ എന്നിവയെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. ചില ഉദ്യോഗസ്ഥരുടെ പേരും കത്തില്‍ എടുത്തുപറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പീഡനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിന് ശേഷം തന്നെ ദ്രോഹിക്കുകയാണെന്നുമായിരുന്നു മറ്റൊരു ആരോപണം. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെയാണ് താന്‍ ജോലി ഉപേക്ഷിച്ച് സ്വയം പോകുകയാണെന്നും കത്തിലുണ്ടായിരുന്നു.
ഭര്‍ത്താവിനെ മാനസിക ആഘാതമേല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഷാഹിന വടകര റൂറല്‍ എസ്പിക്ക് പരാതി നല്കി. ഇതിന് പിന്നാലെ അരീക്കോട് പൊലീസ് കേസെടുക്കുകയും മുബഷിറിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.