Kerala News

ഫേമസ് ആവാന്‍, മേയാന്‍ വിട്ട മൃഗങ്ങളെ പിടിച്ച് കൊന്ന് പാചക പരീക്ഷണം നടത്തി ; യുട്യൂബറും സംഘവും അറസ്റ്റില്‍

യുട്യൂബ് ചാനലില്‍ റീച്ച് കൂട്ടാന്‍ വേണ്ടി പലരും നന്നായി കഷ്ടപ്പെടുന്നുണ്ട്. വേറിട്ട വീഡിയോ ആണ് പലരുടെയും ലക്ഷ്യം. ഇതിനിടെ മിണ്ടാപ്രാണികളെ ദ്രോഹിച്ചും വീഡിയോയുടെ റീച്ച് കൂട്ടുന്നവര്‍ ഉണ്ട്. ഇപ്പോള്‍ പുറത്തുവന്നതും അത്തരത്തില്‍ ഉള്ള ഒരു വാര്‍ത്തയാണ്. തോട്ടത്തില്‍ മേയാന്‍ വിട്ടിരുന്ന വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്ന യുട്യൂബര്‍ ഉള്‍പ്പെടെയുളള സംഘത്തെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊല്ലം ഏരൂരിലാണ് മൃഗവേട്ടക്കാരെ അറസ്റ്റ് ചെയ്തത്.

- Advertisement -

തോട്ടത്തില്‍ മേയാന്‍ വിട്ട പശുവിന്റെയും ആടിന്റെയുമൊക്കെ ഇറച്ചിയെടുത്തായിരുന്നു യൂട്യൂബറുടെ പാചകരീതി . ഹംഗ്‌റി ക്യാപ്റ്റന്‍ എന്ന പേരില്‍ യുട്യൂബില്‍ പാചകരീതികള്‍ പരിചയപ്പെടുത്തിയിരുന്ന ചിതറ െഎരക്കുഴി സജീര്‍ മന്‍സിലില്‍ റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് രേഖാഭവനില്‍ ഹിലാരി എന്നിവരെ ഏരൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്.

തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി തുടങ്ങിയവ ഉപയോഗിച്ചാണ് ഇവര്‍ മൃഗങ്ങളെ വേട്ട ചെയ്തിരുന്നത്. ഇതെല്ലാം തെളിവെടുപ്പിനിടെ പ്രതികളില്‍ നിന്നും പോലീസിന് ലഭിച്ചു. പതിനൊന്നാംമൈല്‍ കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയതോടെയാണ് വേട്ടക്കാരുടെ സംഘത്തിനായി പൊലീസ് വലവിരിച്ചത്.


പ്രദേശത്തു നിന്ന് അഞ്ച് പശുക്കളെ കാണാതായതോടെയാണ് ഇവര്‍ക്ക് സംശയം തോന്നിയത്. ഇതോടെ ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കി. ഇവര്‍ ചെയ്യുന്ന വീഡിയോയിലെ പാചക രീതികളില്‍ ഇത്തരത്തില്‍ പിടിച്ച മൃഗങ്ങളുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നത്. സംഘം പങ്കുവെച്ച വീഡിയോ എല്ലാം പരിശോധിച്ച് അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

2 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

3 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

3 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

3 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

4 hours ago