പാലക്കാട് മുട്ടിക്കുളങ്ങരയില്‍ പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ്. മരിച്ച പൊലീസുകാരുടെ മൃതദേഹം പ്രതി സുരേഷ് കുമാര്‍ കൊണ്ടിട്ടത് അരക്കിലോമീറ്ററോളം ദൂരരെയുള്ള വയലിലാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ടാണ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴതോട്ടത്തില്‍ സുരേഷ് കുമാര്‍ വൈദ്യുത കെണി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ കെണിയില്‍ പന്നി കുടുങ്ങിയതായി സംശയിച്ച് സുരേഷ് നോക്കാനെത്തിയപ്പോളാണ് രണ്ടു പേര് മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വൈദ്യുതി ഓഫ് ചെയ്തു. തുടര്‍ന്ന് മരിച്ച പൊലീസുകാരില്‍ ഒരാളായ അശോക് കുമാറിനെ എടുത്തുകൊണ്ടു പോയി വയലില്‍ ഇട്ടു. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ഒറ്റച്ചക്രമുള്ള ഉന്തുവണ്ടി ഉപയോഗിച്ചാണ് മോഹന്‍ദാസിന്റെ മൃതദേഹം വയലിലേക്ക് മാറ്റിയതെന്നും പൊലീസ് പറഞ്ഞു.
മുട്ടിക്കുളങ്ങര കെഎപി ക്യമ്പിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നാണ് സുരേഷ് കുമാറിന്റെ വീട്. മീന്‍ പിടിക്കുന്നതിനായി പൊലീസുകാരായ അശോക് കുമാറും മോഹന്‍ദാസും ക്യാമ്പിന്റെ മതില് ചാടികടന്നത് സുരേഷ് കുമാറിന്റെ പറമ്പിലേക്കാണ്. പറമ്പിലൂടെ വയലിന്റെ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഇരുവര്‍ക്കും വൈദ്യുത കെണിയില്‍ നിന്നും ഷോക്കേറ്റത്. മീറ്ററിലെ ബള്‍ബുകള്‍ കൂടുതല്‍ തെളിച്ചത്തില്‍ മിന്നിക്കെടുന്നത് കണ്ടപ്പോഴാണ് സുരേഷ് കാട്ടുപന്നിക്കുള്ള കെണി നോക്കിയത്. പൊലീസുകാരുടെ മൃതദേഹം കണ്ട് പരിഭ്രാന്തനായ സുരേഷിനെ മറ്റാരെയെങ്കിലും സഹായിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.