ഇടുക്കി വണ്ടന്മേട്ടില് പോക്സോ കേസ് ഇരയായ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുളത്തില്‍ വീഴുകയായിരുന്നു.
കഴിഞ്ഞയാഴ്ച കുമളി പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ഇരയാണ് മരിച്ച പെണ്‍കുട്ടി. കേസില്‍ 52 കാരനായ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. മരണത്തില്‍ ദുരൂഹതിയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.