മിനിസ്ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് മാന്‍വി. ചെയ്യുന്നത് വില്ലത്തി വേഷമാണെങ്കിലും ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയില്‍ മിത്ര എന്ന കഥാപാത്രത്തെയും ഒപ്പം തന്നെ സീ കേരളത്തിലെ മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലും താരം എത്തുന്നുണ്ട്.
രണ്ടിലും നെഗറ്റീവ് നിറഞ്ഞ കഥാപാത്രങ്ങളാണ് മാന്‍വി ചെയ്യുന്നത്. ഋഷിയുടെ പിന്നാലെ നടക്കുന്ന മിത്ര എന്ന കഥാപാത്രമായാണ് കൂടെവിടെയില്‍ എത്തുന്നത്. അതേസമയം മിസ്സ് ഹിറ്റ്ലര്‍ സൂര്യ എന്ന് മരുമകള്‍ കഥാപാത്രത്തില്‍ ആണ് താരം എത്തുന്നത്. രണ്ടും ഹിറ്റ് പരമ്പര തന്നെ.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ നീല സാരിയും അതിന് ചേരുന്ന ആഭരണങ്ങളുമണിഞ്ഞിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പതിവ് പോലെ തന്നെ ഇത്തവണയും സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ എത്തിയത്.
അഭിനയത്തിന് പുറമെ സോഷ്യല്‍മീഡിയയിലും സജീവമാണ് മാന്‍വി. സ്റ്റാര്‍ മാജിക്കില്‍ നിറഞ്ഞുനില്ക്കുന്ന മാന്‍വി ഇതിലൂടെ തന്നെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഷോയുടെ ഭൂരിഭാഗം എപ്പിസോഡിലും മാന്‍വിയെ കാണാറുണ്ട്. സീരിയലില്‍ നെഗറ്റീവ് വേഷം ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് സ്റ്റാര്‍ മാജിക്കിലേക്ക് മാന്‍വിയെ ക്ഷണിച്ചത്.