‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടിയാണ് സായ് പല്ലവി. ചിത്രത്തില്‍ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും മലര് എന്ന പേര് മലയാളികള്ക്കിടെ തരംഗമാണ്. പ്രേമം’ എന്ന ചിത്രവും വന്‍ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷം മലയാളത്തിലെ മറ്റു ചിത്രങ്ങളിലും സായി അഭിനയിച്ചു. എങ്കിലും തന്റെ ആദ്യ ചിത്രത്തില്‍ ലഭിച്ച സ്വീകാര്യത ഒന്ന് വേറെ തന്നെയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സായ് പല്ലവി. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും തെന്നിന്ത്യന്‍ കോളങ്ങളിലും ചര്‍ച്ചയാകുന്നത് നടിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. 2016 ല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമണ് വീണ്ടും വൈറലായത്. ചിത്രത്തില്‍ വിക്രം, പൃഥ്വിരാജ് എന്നിവരും ഉണ്ട്. ഇപ്പാഴിതാ വീണ്ടും ഈ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. താരങ്ങളോടൊപ്പം സായ് പല്ലവിയുടെ സഹോദരിയും ചിത്രത്തിലുണ്ട്. ഒരു പുരസ്കാരദാനത്തില്‍ നിന്നുള്ള ചിത്രമാണിത്. താരങ്ങളുടെ സെല്‍ഫിയില്‍ നിവിന്‍ പോളിയേയും വിജയ് യേശുദാസിനേയും കാണാന്‍ സാധിക്കും.
അതേസമയം അഭിനയത്തിന് പുറമെ നൃത്തത്തിലും നടി കഴിവ് തെളിയിച്ചതാണ്. നൃത്തം കൊണ്ട് ആരാധകരെ കൈയ്യിലെടുക്കാന്‍ സായിക്ക് അധിക സമയം വേണ്ടി വന്നിരുന്നില്ല. താരത്തിന്റെ കിടിലന്‍ ഡാന്‍സ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളം കടന്ന് മറ്റു ഭാഷകളിലും നടിയുടെ ഡാന്‍സിന് ആരാധകര്‍ ഏറെയാണ്.
തമിഴ്നാട്ടിലെ കോട്ടഗിരിയില്‍ സെന്താമരൈ കണ്ണന്റെയും രാധയുടെയും മൂത്തമകളായാണ് സായ് പല്ലവി ജനിച്ചത്. അനുജത്തി പൂജയും അഭിനേത്രിയാണ്. സഹോദരിയും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്. മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതിനിടെയാണ് സായ് വെള്ളിത്തിരയിലെത്തുന്നത്. പിന്നാലെ നിരവധി അവസരങ്ങളാണ് മലയാളത്തിലടക്കം നടിക്ക് ലഭിച്ചത്. ഇനിയും നടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…
ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…