പത്തനംതിട്ട: പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസവും കൊട്ടാരം നിര്‍വ്വാഹക സംഘം മുന്‍ പ്രസിഡന്റ് പി ജി ശശികുമാരവര്‍മ്മ അന്തരിച്ചു. 72 വയസായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം.തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം.
രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം അടച്ചു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നിലപാട് എടുത്ത ശശികുമാര വര്‍മ നാമജപയാത്രയ്ക്കു നേതൃത്വവും നല്‍കിയിരുന്നു.
കോട്ടയം കിടങ്ങൂര്‍ പാറ്റിയാല്‍ ഗോദശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തില്‍ അംബിക തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ശശികുമാരവര്‍മ്മ തമ്പുരാന്റെ ജനനം.
ദേശാഭിമാനിയില്‍ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. 2007ല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു.
1996ലെ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി എ ആയും വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വര്‍മ്മയാണ് ഭാര്യ.സംസ്കാരം 14 ബുധനാഴ്ച്ച ഉച്ചക്ക് 3 മണിക്ക് നടക്കും. മരണത്തെ തുടര്‍ന്ന് വലിയ കോയിക്കല്‍ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധക്രിയകള്‍ക്ക് ശേഷം ക്ഷേത്രം തുറക്കും.