Kerala News

അച്ഛന്റെ സ്ഥാത്തുനിന്ന് ഹരിതയുടെ കൈപിടിച്ച് നല്‍കി ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍; മതസൗഹാര്‍ദത്തിന്റെ പുത്തന്‍ കാഴ്ചയായി തൃശൂരിലെ വിവാഹം

വിവാഹത്തിന് കൈപിടിച്ചു നല്‍കാന്‍ അച്ഛനില്ല എന്ന വേദന ഹരിത മറന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങളെല്ലാം ചെയ്ത് ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍ ഉണ്ടായിരുന്നു. തൃശൂര്‍ മാളയിലായിരുന്നു മതസൗഹാര്‍ദത്തിന്റെ പുത്തന്‍ കാഴ്ചയായി ഒരു വിവാഹം നടന്നത്. രണ്ട് വയസു മുതല്‍ ചെന്നായ്പാറയിലെ ദിവ്യ ഹൃദയാശ്രമത്തിലെ അംഗമായ ഹരിതയും മാള അഷ്ടമിച്ചിറ സ്വദേശി ശിവദാസും തമ്മിലായിരുന്നു വിവാഹം.

- Advertisement -

അമ്മയ്‌ക്കൊപ്പമായിരുന്നു ദിവ്യ ഹൃദയാശ്രമത്തില്‍ ഹരിതയുടെ ജീവിതം. പഠന സൗകര്യത്തിനായി ഹരിത മാളയിലെ സെന്റ് തോമസ് യുപി സ്‌കൂളിലെത്തിയപ്പോഴാണ് ശിവദാസിനെ പരിചയപ്പെടുന്നത്. അഞ്ച് മുതല്‍ ഏഴ് വരെ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. പിന്നീട് ഇരുവരും സ്‌കൂളുകള്‍ മാറി. അതിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നത് ഒരുമിച്ച് പഠിച്ചവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്.

സൗഹൃദം വളര്‍ന്നതോടെ ഹരിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ശിവദാസ് മാതാപിതാക്കള്‍ വഴി ദിവ്യ ഹൃദയ ആശ്രമത്തിലെ ഡയറക്ടറും ഹരിതയുടെ വളര്‍ത്തച്ഛനുമായ ജോര്‍ജ് കണ്ണംപ്ലാക്കലിനെ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പതിനേഴിന് പുടവ കൊടുക്കുന്നതിന് ആശ്രമത്തില്‍ എത്തിയപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിതയും ശിവദാസും കാണുന്നത്. കഴിഞ്ഞ ദിവസം മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം നടന്നത്. ദുബായില്‍ അക്കൗണ്ടന്റാണ് സിവദാസ്. അഹമ്മദാബാദില്‍ നഴ്‌സായി ജോലി നോക്കിവരികയാണ് ഹരിത. ഉടന്‍ തന്നെ ഇരുവരും ദുബായ്ക്ക് പോകും.

Rathi VK

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

5 mins ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

21 mins ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

1 hour ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

1 hour ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

5 hours ago