Film News

അമ്മയാകുന്നത് അഭിനേത്രി എന്ന നിലയിൽ കരിയറിനെ ബാധിക്കുമോ? – ചോദ്യത്തിന് വൈറൽ ഉത്തരം നൽകി പേർളി മാണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേർളി മാണി. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു പേർളി മാണി. തുടർന്ന് ടെലിവിഷനിലെ പല പരിപാടികളിൽ അവതാരികയായി എത്തുകയായിരുന്നു ഇവർ. ടെലിവിഷനിൽ മാത്രമല്ല സിനിമയിലും ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- Advertisement -

മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് ഒന്നാം പതിപ്പിലെ മത്സരാർത്ഥി കൂടിയായിരുന്നു ഇവർ. പരിപാടിയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദ് ആണ് പേർലിയുടെ ഭർത്താവ്. ബിഗ് ബോസ് വേദിയിൽ വച്ചാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. മലയാളികൾ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. ഇപ്പോൾ ഇരുവരും അവരുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇരുവരും. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് പേർളി മാണി ഒരു അഭിമുഖം നൽകിയിരുന്നു. അമ്മയായതിന് ശേഷം ഒരു അഭിനേത്രി എന്ന നിലയിൽ അത് കരിയറിനെ ബാധിക്കുമോ എന്നായിരുന്നു ചോദിച്ച ഒരു ചോദ്യം. ഇതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

 

“ഭാര്യ, അമ്മ എന്ന ലേബലിൽ അല്ലാതെ സംവിധായകൻ എന്നെ ഒരു അഭിനേത്രി ആയി കാണുന്നതിനോട് ആണ് എനിക്ക് താല്പര്യം. എൻറെ കഴിവിനെ പരിഗണിച്ച് അവർ എന്നെ പരിഗണിക്കുന്നതാണ് എനിക്ക് താല്പര്യം. കേരളത്തിലെ പ്രധാന അഭിനേത്രികൾ എല്ലാം വിവാഹം കഴിഞ്ഞു കുടുംബജീവിതം നയിക്കുന്നവരാണ്. അവരുടെ വ്യക്തി ജീവിതം ഒന്നും ഒരിക്കലും അവരുടെ കരിയറിനെ ബാധിച്ചിട്ടില്ല. എൻറെ കഴിവിൻ്റെ പരമാവധി പുറത്തെടുക്കാൻ സാധിക്കുന്ന കഥാപാത്രങ്ങൾക്കാണ് ഞാൻ കാത്തിരിക്കുന്നത്” – പേർളി മാണി പറയുന്നു.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

6 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

6 hours ago