മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേർളി മാണി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ഇതിനു ശേഷമായിരുന്നു താരം ബിഗ്ബോസ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ പരിപാടിയുടെ മറ്റൊരു മത്സരാർത്ഥി ആയിരുന്നു ശ്രീനിഷ് അരവിന്ദ്. ഈ പരിപാടിയിൽ വെച്ചായിരുന്നു ഇരുവരും സൗഹൃദത്തിലായിരുന്നത്. പിന്നീട് ഇവരുടെ ബന്ധം വിവാഹത്തിൽ എത്തുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് ഇവർ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന വാർത്തകൾക്ക് എല്ലാം മികച്ച സ്വീകാര്യത ആണ് ഓൺലൈൻ മാധ്യമങ്ങൾ നൽകാറുള്ളത്. താരം പങ്കുവയ്ക്കുന്ന എന്തുമേതും ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഒരിക്കൽ ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരെ പരസ്യമായി താരത്തിന് തന്നെ രംഗത്ത് വരേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“മൂന്ന് വർഷങ്ങൾക്ക് മുൻപ്. ഇതേ ദിവസം. ഞങ്ങളുടെ വിവാഹ നിശ്ചയം. ആ ദിവസം, എന്നെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയുമായി കൈകോർക്കാൻ സാധിച്ചതിൽ എത്രമാത്രം സന്തോഷിച്ചിരുന്നു എന്ന് ഇപ്പോഴും ഓർമ്മയുണ്ട്” – താരം ഇൻസ്റ്റഗ്രാമിൽ എഴുതുന്നു. ഇതിനൊപ്പം തന്നെ അന്നത്തെ വിവാഹ നിശ്ചയ ദിനത്തിൽ എടുത്ത ചില ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ഇപ്പോൾ പോസ്റ്റിനു താഴെ ഇരുവർക്കും വിവാഹ നിശ്ചയ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഇരുവർക്കും ഒരു മകളുണ്ട്. നിള എന്നാണ് മകളുടെ പേര്. മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കാറുണ്ട്. അതേസമയം വലിമൈ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. അജിത്ത് നായകനാകുന്ന തമിഴ് ചിത്രമാണ് ഇത്. അതേസമയം 2020 വർഷം പുറത്തിറങ്ങിയ ലുഡോ എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു. എന്തായാലും വിവാഹ ശേഷം താരം സിനിമയിൽ കൂടുതൽ ആക്ടീവ് ആയി മാറുകയാണ് ചെയ്തത്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…