Kerala News

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നു എന്ന പരാമർശം;പി.സി. ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മാഹിയിലെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് പി.സി. വിവാദ ജോർജ് പരാമർശം നടത്തിയത്.സിപി.എം മാഹി ലോക്കൽ സെക്രട്ടറി സുനിൽ കുമാറിന്റെ പരാതിയിലാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത്. ഐപിസി 153 എ, 125 വകുപ്പുകളാണ് ജോർജിനെതിരെ ചുമത്തിയത്.

- Advertisement -

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്ന ജോർജിൻ്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. കോഴിക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി. ജോർജിൻ്റെ പരാമർശം. “കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റി ” എന്നായിരുന്നു പി.സി. ജോർജിൻ്റെ പ്രസ്താവന.

Anusha

Recent Posts

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

27 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

1 hour ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago