Film News

ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാവുന്നതിനെ കുറിച്ച് പലരും പറയുമായിരുന്നു; ബുളീമിയ എന്ന രോഗാവസ്ഥയെ അതിജീവിച്ച അനുഭവം പറഞ്ഞ് പാര്‍വതി

കുറച്ചുകാലമായി നടി പാര്‍വതി തിരുവോത്തിനെ സോഷ്യല്‍ മീഡിയയില്‍ ഒന്നും കാണാത്തത്. പലരും പാര്‍വതി സിനിമാ തിരക്കുകള്‍ക്കിടയില്‍ ആയിരിക്കും എന്നാണ് കരുതിയിരുന്നത്. അതായിരിക്കാം സോഷ്യല്‍ മീഡിയയില്‍ ഒന്നും വരാത്തത് എന്ന് പ്രേക്ഷകര്‍ കരുതിയിരുന്നത്. ഇപ്പോഴിതാ താന്‍ ബുളീമിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചതിനെക്കുറിച്ചാണ് പാര്‍വതി പറയുന്നത്. ബുളീമിയ എന്ന രോഗാവസ്ഥ ശരിക്കും തന്നില്‍ ഉണ്ടാക്കിയ മാനസിക പ്രശ്‌നങ്ങളെക്കുറിച്ചും നടി വ്യക്തമായി പറയുന്നു . ഇപ്പോള്‍ ഇതേ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി മനസ്സുതുറന്ന് സംസാരിക്കുന്നത് .

- Advertisement -


‘വര്‍ഷങ്ങളോളം ഞാന്‍ എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാവുന്നതിനെ കുറിച്ച് എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും പറയുമായിരുന്നു. മാത്രമല്ല എന്റേത് നല്ല ആകൃതിയിലുള്ള, ഭംഗിയുള്ള താടിയല്ലെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. അതോടെ ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. ചില സമയങ്ങളില്‍ മാത്രം മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.
പുറത്ത് ഏതെങ്കിലും പരിപാടികള്‍ക്ക് പോവുമ്പോഴും ജോലി സ്ഥലത്തും ഞാന്‍ തനിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പലപ്പോഴും ആളുകള്‍ കമന്റ് ചെയ്യുമെന്നതായിരുന്നു അതിന്റെ കാരണം.


ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ പലരും എന്നോട് ‘കുറച്ച് കഴിച്ചൂടെ’ എന്ന് ചോദിച്ചിട്ടുണ്ട്. അത് കേള്‍ക്കുന്നതോടെ പിന്നെ എനിക്ക് ഒന്നും കഴിക്കാന്‍ സാധിക്കാതായി. ഞാന്‍ അവസാനം കണ്ടതിലും നീ തടി വച്ചോ? കുറച്ചു മെലിയണം . ഓ..നീ തടി കുറഞ്ഞോ? നന്നായി . നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ?


നീ ഭക്ഷണം കൂടുതലായി കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും. മാരിയാന്‍ സിനിമയിലെപ്പോലെ നിനക്ക് തടി കുറച്ചൂടെ! ഇങ്ങനെ തുടങ്ങി തങ്ങള്‍ പറയുന്നതെല്ലാം നല്ലതിന് വേണ്ടിയാണെന്നും അതെല്ലാം തമാശമായി മാത്രം എടുത്തുകൂടെ എന്നുള്ള കമന്റുകളൊന്നും എന്റെ ശരീരം കേട്ടിരുന്നില്ല. ആളുകള്‍ പറയുന്നതെല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും ഞാന്‍ തന്നെ സ്വയം അത്തരം കമന്റുകള്‍ എന്നോട് പറയാനും തുടങ്ങി. അതിന് ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു.

അത്തരം വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല. വൈകാതെ തന്നെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. അതില്‍ നിന്നും പുറത്തുവരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും, ഫിറ്റ്‌നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി.

 

 

Anusha

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

2 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

3 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

3 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

3 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

15 hours ago