Film News

സുമലതയ്ക്ക് ആയിരുന്നു പ്രാധാന്യം എന്ന് അറിഞ്ഞിട്ടും ഞാൻ ആ സിനിമ ചെയ്യാൻ തീരുമാനിച്ചത് ഇതാണ് കാരണം – പാർവതി

ഒരു കാലത്തെ മലയാളിയുടെ സങ്കൽപ്പത്തിലുള്ള സ്ത്രീ ആയിരുന്നു പാർവതി എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. മലയാള സിനിമയിൽ സജീവമായിരുന്നു പണ്ട് താരം. വിവാഹത്തിന് ശേഷമാണ് താരം അഭിനയത്തിൽ നിന്നും പിൻ വാങ്ങുന്നത്. മലയാളികളുടെ സങ്കൽപത്തിലുള്ള ശാലീന സൗന്ദര്യം ആയിരുന്നു പാർവ്വതിക്ക്. ഒരുപാട് ആരാധകരാണ് ഈ നടിക്ക് ഉണ്ടായിരുന്നത്. മികച്ച ഒരു അഭിനേതാവായിരുന്നു താരം എന്നതിലും തർക്കമില്ല.

- Advertisement -

ഇതിനിടയിലാണ് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് പാർവതി ജയറാമിനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഇതിനു ശേഷമാണ് പാർവതി സിനിമ വിട്ടത്. മലയാളികളുടെ പ്രിയ താര ദമ്പതിമാരിൽ മുൻ നിരയിൽ ഉണ്ട് പാർവതിയും ജയറാമും. ആ സമയത്ത് മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി താരം എത്തിയിട്ടുണ്ട് എന്നുള്ളതും എടുത്തു പറയേണ്ടതാണ്. മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും എല്ലാവരോടും കട്ടക്ക് നിൽക്കുന്ന പ്രകടനമായിരുന്നു പാർവതിയുടെത്. വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പാർവതി എത്തുന്നത്. ബാലചന്ദ്ര മേനോൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുണ്ട് താരത്തിന് പേര്. തൂവാനത്തുമ്പികൾ, തലയണ മന്ത്രം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം, ജാലകം പട്ടിക അങ്ങനെ നീളുന്നു. ഇതിൽ തൂവാനത്തുമ്പികൾ അറിയപ്പെടുന്നത് മലയാളത്തിൻ്റെ ക്ലാസിക്കുകൾ ഒന്നായിട്ടാണ്. മലയാളത്തിലെ ഇതിഹാസ സംവിധായകനായ പത്മ രാജൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. രാധ എന്ന കഥാപാത്രമായിരുന്നു പാർവ്വതിക്ക് ഇതിൽ.

ഇപ്പോഴിതാ ക്ലാരയ്ക്ക് ആണ് ചിത്രത്തിൽ പ്രാധാന്യം എന്നറിഞ്ഞിട്ടും ഈ കഥാപാത്രം എന്തുകൊണ്ട് ചെയ്തു എന്നുള്ള ഉത്തരത്തിനു മറുപടി പറയുകയാണ് പാർവതി. വലിയൊരു സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിൽ നിന്നും ഉള്ള ആദ്യത്തെ ഓഫർ ആണ്. എന്ത് ക്യാരക്ടർ ആയാലും അത് ചെയ്യുക എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. കഥ കേട്ടത് അതങ്ങനെയാണ്. തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് എൻറെത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ സുമലതയ്ക്ക് ആണ് കുറച്ച് കൂടുതലായി ചെയ്യാൻ ഉള്ളതെന്നും അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്. വലിയൊരു അനുഭവമായിരുന്നു അത്. താരം പറഞ്ഞു. ചിത്രത്തിൽ പാർവ്വതിക്ക് പുറമേ മോഹൻ ലാൽ സുമലത അശോകൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നു.

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

2 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

3 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

3 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

4 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

5 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

5 hours ago