സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു നടിയുടെ ചിത്രമാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഹിമാലയത്തിൽ നിന്നും ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ താഴ്വാരത്ത് നിന്നും ആണ് ഈ ചിത്രങ്ങൾ താരം എടുത്തിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സ് ഉള്ള താരം കൂടിയാണ് ഇവർ. അതുകൊണ്ടുതന്നെ ചിത്രങ്ങൾ പങ്കുവെച്ച ഉടൻതന്നെ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തു.
ആരാണ് ഈ നടി എന്ന് മനസ്സിലായോ? ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഇവർ. സിനിമ കുടുംബത്തിൽ നിന്നുമാണ് ഇവർ വരുന്നത്. 2011 വർഷത്തിലാണ് ഇവർ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. ലേഡീസ് വേഴ്സസ് റിക്കി ബെൽ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് തൊട്ടടുത്ത വർഷം വന്ന ഇശക്സാദേ എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തത്.
പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. പരിണീതി ചോപ്ര എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഹരിയാനയിൽ ആണ് താരം ജനിച്ചത്. ഒരു പഞ്ചാബി കുടുംബത്തിലായിരുന്നു താരം ജനിച്ചത്. ആദ്യമൊന്നും താരത്തിന് സിനിമയിൽ അഭിനയിക്കാൻ വലിയ താൽപര്യമില്ലായിരുന്നു. പിന്നീട് ആയിരുന്നു താരം പ്രിയങ്ക ചോപ്രയുടെ അഭിനയം ശ്രദ്ധിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആണ്. അഭിനയത്തിന് വേണ്ടി പ്രിയങ്കചോപ്ര ചെയ്യുന്ന കാര്യങ്ങൾ കണ്ടു ഇൻസ്പിറേഷൻ കയറിയാണ് പരിണീതി ചോപ്ര അഭിനയത്തിലേക്ക് തിരിയുന്നത്. അങ്ങനെയായിരുന്നു ഫിലിം മേക്കിങ് എന്ന മേഖലയിലേക്ക് താരം തിരിഞ്ഞത്.
നിരവധി സാമൂഹിക മേഖലയിലും താരം പ്രവർത്തിക്കുന്നുണ്ട്. നിരവധി ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് പരിണീതി ചോപ്ര. മൂന്ന് സിനിമകളാണ് ഈ വർഷം റിലീസ് ചെയ്തത്. ഇനി മൂന്ന് സിനിമകളാണ് അടുത്തവർഷം റിലീസ് ചെയ്യാനുള്ളത്. 2022 വർഷത്തിൽ ആയിരിക്കും ഈ സിനിമകൾ റിലീസ് ചെയ്യുന്നത്. എന്തായാലും നടിയുടെ കൂടുതൽ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള ആരാധകർ.