National

പതിനൊന്നു വയസുള്ള മകനെ 22 തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

പതിനൊന്ന് വയസുള്ള മകനെ 22 തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍. പൂനെയിലെ കോന്ദ്വയിലാണ് സംഭവം. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു. പൊലീസില്‍ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശിശുക്ഷേമ സമിതി വിഷയത്തില്‍ ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.

- Advertisement -

തെരുവുനായ്ക്കള്‍ക്കൊപ്പം കുട്ടിയെ മാസങ്ങളായി വീട്ടില്‍ പൂട്ടിയിട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകരെത്തി പരിശോധന നടത്തിയപ്പോള്‍ വീടിനകത്ത് നാല് നായ്ക്കള്‍ ചത്തുകിടക്കുന്നതായി കണ്ടെത്തി. അവയുടെ മൃതാവശിഷ്ടങ്ങള്‍ മാറ്റിയിട്ടുണ്ടായിരുന്നില്ല. നായകളുടെ വിസര്‍ജ്യങ്ങളും മറ്റും വീട്ടില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. മാസങ്ങളായി നായകള്‍ക്കൊപ്പം കഴിഞ്ഞതിനെ തുടര്‍ന്ന് കുട്ടി നായ്ക്കളെ പോലെ കുരയ്ക്കുന്നുണ്ടായിരുന്നു എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന ശിശുമന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ മാനസിക, ശാരീരിക നില പരിതാപകരമാണെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Rathi VK

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

2 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

3 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

3 hours ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

14 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

14 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

14 hours ago